അമേരിക്കയില്‍ കേരളാ പോലീസ് വീഡിയോ വൈറല്‍ ആകുന്നു ; ബ്രേയ്ക്ക് ദി ചെയ്ൻ ക്യാമ്പെയിൻ ഫോക്‌സ് ന്യൂസ് ടി.വിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കയില്‍ കേരളാ പോലീസ് വീഡിയോ വൈറല്‍ ആകുന്നു ; ബ്രേയ്ക്ക് ദി ചെയ്ൻ ക്യാമ്പെയിൻ ഫോക്‌സ് ന്യൂസ് ടി.വിയില്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ട്രോളുകളിലൂടെയും രസകരമായ വീഡിയോകളിലൂടെയും കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്തിക്കുകയാണ്. കൊവിഡ് ബോധവല്‍ക്കരണത്തില്‍ കേരള പോലീസും സജീവമാണ്.

ശരിയായ രീതിയില്‍ കൈ കഴുകി അണുവിമുക്തമാക്കി കൊവിഡിനെ ചെറുക്കേണ്ടതെങ്ങനെന്ന് ഡാന്‍ഡ് ചെയ്ത് കാണിച്ച കേരള പോലീസിന്‍റെ വീഡിയോ വൈറലായിരുന്നു. മലയാളികള്‍ ഏറ്റെടുത്ത വീഡിയോ ഇപ്പോള്‍ അമേരിക്കയിലും ശ്രദ്ധേയമാകുകയാണ്. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ഫോക്‌സ് ന്യൂസ് ടി.വിയിലാണ് കേരള പോലീസിന്‍റെ കൈകഴുകല്‍ വീഡിയോ ഒടുവില്‍ പുറത്തുവന്നത്. ഇന്ത്യന്‍ ചാനലുകള്‍ മുന്‍പേ തന്നെ വീഡിയോ ഏറ്റെടുത്തിരുന്നു.

‘പ്രവര്‍ത്തിക്കാം, നമുക്കൊരുമിച്ച്, പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ആവശ്യം, കേരള പോലീസ് ഒപ്പമുണ്ട്’ എന്ന കുറിപ്പോടെ സ്‌റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ കേരള എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പോലീസ് കൊവിഡ് ബോധവല്‍ക്കരണ വീഡിയോ പുറത്തുവിട്ടത്. വന്‍ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്.

0Shares