കേരളാ പോലീസിന്‍റെ വെടിയുണ്ടകള്‍ കാണാതായ സംഭവം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ; ഐ.ജി എസ് . ശ്രീജിത്ത് നേതൃത്വം നല്‍കും

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കേരളാ പോലീസിന്‍റെ വെടിയുണ്ടകള്‍ കാണാതായ സംഭവം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ; ഐ.ജി എസ് . ശ്രീജിത്ത് നേതൃത്വം നല്‍കും

പോലിസിന്‍റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. വെടിയുണ്ടകള്‍ കാണാതായതില്‍ ക്രമക്കേടുണ്ടെന്നാണ് ക്രൈംബാഞ്ചിന്‍റെ നി​ഗമനം. ഇതേത്തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചത്.

തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതലയെങ്കിലും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെയും ആവശ്യമെങ്കില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തും. എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ മേല്‍നോട്ടത്തില്‍ ഐ.ജി എസ് ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നല്‍കും. വെടിയുണ്ടകള്‍ കാണാതായ 22 വര്‍ഷത്തെ 7 ഘട്ടങ്ങളായി തിരിച്ചാണ് അന്വേഷണം നടത്തുക.

ക്രൈം ബ്രാഞ്ച് എസ്‌.പി നവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇനി അക്കാര്യത്തില്‍ അന്വേഷണം വേണ്ടെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേരളാ പോലീസിന്‍റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍.

0Shares