ആത്മീയ ആവേശം പകര്‍ന്ന് കേരള മുസ്‌ലിം ജമാഅത്ത് ജലയാത്ര; വിവിധങ്ങളായ പദ്ധതികളുടെ പ്രയോഗവല്‍കരണത്തിന് കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ആത്മീയ ആവേശം പകര്‍ന്ന് കേരള മുസ്‌ലിം ജമാഅത്ത് ജലയാത്ര; വിവിധങ്ങളായ പദ്ധതികളുടെ പ്രയോഗവല്‍കരണത്തിന് കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു

ഉദുമ/ കാസർകോട്: ജാഗ്രതയാണ് കരുത്ത് എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ക്യാംപയിന്റെ ഭാഗമായി ഉദുമ സോണ്‍ കമ്മിറ്റി ഒരുക്കിയ ഏകദിന ജലയാത്ര പ്രവര്‍ത്തകരില്‍ ആത്മീയ ആവേശം പകര്‍ന്ന് സമാപിച്ചു. പ്രസ്ഥാനം പ്രഖ്യാപിച്ച വിവധങ്ങളായ പദ്ധതികളുടെ പ്രയോഗവല്‍കരണത്തിന് ഏകദിന ജലയാത്രയില്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു.

മുസ്‌ലിം ജമാഅത്ത്,എസ്. വൈ. എസ് .എസ്. എസ്. എഫ് ഉദുമ സോണ്‍ ഡിവിഷന്‍ ക്യാബിനറ്റ സെക്രട്ടറിയേറ്റ് അംഗങ്ങളോടൊപ്പം സോണ്‍ പരിധിയിലെ ജില്ലാ സാരഥികളും ഒത്തുകൂടി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് ഹസൈനാര്‍ സഖാഫി കുണിയ അധ്യക്ഷത വഹിച്ചു.

ലീഡര്‍ഷിപ്പ് ക്വാളിറ്റി, ഖുര്‍ആനിലൂടെ, പ്രസംഗകലയുടെ മര്‍മ്മം, ആത്മീയം, സംഘാടനം എന്നീ സെഷനുകളില്‍ എസ്. വൈ. എസ് ജില്ലാ ജനറല്‍ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ട്യൂട്ടര്‍ മഹ്മൂദ് ജീലാനി ബാഖവി, ജില്ലാ സെക്രട്ടറി സി എല്‍ ഹമീദ് ചെമ്മനാട്, ബഷീര്‍ ഹിമമി സഖാഫി പെരുമ്പള നേതൃത്വം നല്‍കി.

ഹസ്രത്ത് ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തി പ്രകീര്‍ത്തന സംഗമത്തിന് സുലൈമാന്‍ മുസ്ലിയാര്‍ പടുപ്പ് നേതൃത്വം നല്‍കി. സി.പി അബ്ദുല്ല ഹാജി, എം. എ അബ്ദുല്‍ വഹാബ്, അലി പൂച്ചക്കാട്, അബ്ദുല്‍ കരീം സഅദി ഏണിയാടി അബ്ദുസത്താര്‍ പെരിയ, ശരീഫ് ഹാജി കളനാട്, മുഹിയദ്ധീന്‍ പനേര, അബ്ദുല്‍ അസീസ് സൈനി, ഖലീല്‍ മാക്കോട്, അബ്ദുല്‍ ജബ്ബാര്‍ ജൗഹരി തുടങ്ങിയവര്‍ സംഘടനാ ചര്‍ച്ചയില്‍ സംബന്ധിച്ചു. അഷ്‌റഫ് കരിപ്പൊടി സ്വാഗതവും അഷ്‌റഫ് സഖാഫി തലേക്കുന്ന് നന്ദിയും പറഞ്ഞു.

0Shares