കൊറോണ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ? ; എങ്ങിനെ?; ധനമന്ത്രി തോമസ്‌ ഐസക് പറയുന്നു

  • Post category:business / news
  • Reading time:1 min read
You are currently viewing കൊറോണ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ? ; എങ്ങിനെ?; ധനമന്ത്രി തോമസ്‌ ഐസക് പറയുന്നു

സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിന്‍റെ സാമ്പത്തികനിലയെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 14 പേര്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. ടൂറിസം മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് നികുതിവരുമാനത്തില്‍ ഉടന്‍ പ്രതിഫലിക്കുമെന്നും ഗള്‍ഫില്‍ സൃഷ്ടിച്ച പ്രതിസന്ധിയും കേരളത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രോഗ വ്യാപനം തടയാനാണ് ഈ നിയന്ത്രണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വൈറസിനെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് കേരള ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് 150 കോടി രൂപയാണ് നല്‍കിയത്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക മേഖലയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

0Shares