കേരളത്തിലെ സിനിമാ പ്രേക്ഷകർ വീണ്ടും തീയറ്ററുകളിലേക്ക്; ആദ്യ മലയാളം റിലീസായി ‘സ്റ്റാർ’ ഒക്ടോബർ 29ന്

  • Post category:entertainment
  • Reading time:1 min read
You are currently viewing കേരളത്തിലെ സിനിമാ പ്രേക്ഷകർ വീണ്ടും തീയറ്ററുകളിലേക്ക്; ആദ്യ മലയാളം റിലീസായി ‘സ്റ്റാർ’ ഒക്ടോബർ 29ന്

ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സ്റ്റാര്‍’ ഒക്ടോബർ 29ന് തീയറ്ററുകളിലെത്തുന്നു. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ്. സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്. ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ചില വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ത്രില്ലെർ ആണ് ചിത്രം. എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

0Shares