
കാസറഗോഡ്: കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 കാസറഗോഡ് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച വിവിധ നിരീക്ഷകർ കളക്ടറേറ്റിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് അധ്യക്ഷത വഹിച്ചു. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വറായി ജ്ഞാനേശ്വര്‍ കൊണ്ടിഭാവു ഖിലാരി ഐ എ എസ്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളുടെ ജനറല്‍ ഒബ്‌സര്‍വറായ വിജയ് ബാലകൃഷ്ണ വാഗ്മര്‍ ഐ എ എസ്, ജില്ലയിലെ പോലീസ് ഒബ്‌സര്‍വറായ അശുതോഷ് കുമാര്‍ ഐ പി എസ്, കാസർകോട് മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായ നിശാന്ത് അഗര്‍വാള്‍ ഐ.ആർ.എസ്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായ അജയ് കുമാര്‍ താഡിയ ഐ ആർ എസ് എന്നിവരാണ് ജില്ലയിലെ വിവിധ നോഡൽ ഓഫീസർമാരുടെയും വരണാധികാരികളുടെയും യോഗത്തിൽ ഒരുക്കങ്ങൾ അവലോകനം ചെയ്തത്. ജില്ലയിൽ നടന്നുവരുന്ന തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ നിരീക്ഷകർ സംതൃപ്തി രേഖപ്പെടുത്തി. വിവിധ മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ വിവിധ നോഡൽ ഓഫീസർമാർ. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ, തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
