‘നികുതി വിഹിതം ഔദാര്യമല്ല, വസ്‌തുതകള്‍ മറച്ച് വെച്ചു കൊണ്ടുള്ള വാദം’; കേന്ദ്രത്തിന് എതിരെ കേരളം

You are currently viewing ‘നികുതി വിഹിതം ഔദാര്യമല്ല, വസ്‌തുതകള്‍ മറച്ച് വെച്ചു കൊണ്ടുള്ള വാദം’; കേന്ദ്രത്തിന് എതിരെ കേരളം

ന്യൂഡൽഹി: കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി കേരളം. നികുതി വിഹിതം കേന്ദ്രത്തിൻ്റെ ഔദാര്യമല്ലെന്ന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം. രാജ്യത്തിൻ്റെ മൊത്തം കടത്തിൻ്റെ 50 ശതമാനവും കേന്ദ്രത്തിൻ്റെതെന്ന് കേരളം.

കടമെടുക്കാനുള്ള കേരളത്തിൻ്റെ അവകാശം നിഷേധിക്കുന്നത് വികസനം തടയുന്നതിന് തുല്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരളത്തിൻ്റെ കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ വിശദമായ കുറിപ്പ് നല്‍കിയിരുന്നു.

ഈ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയാണ് കേരളം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്‌തിരിക്കുന്നത്. കേസ് അടുത്തദിവസം പരിഗണിക്കും.

0Shares