
ചെർക്കള( കാസർകോട്): വിഷരഹിത പച്ചക്കറി എന്ന ആശയത്തോടെ രാജ്യവ്യപകമായി വിതരണം ചെയ്യുന്ന എസ്.പി.സി യുടെ ജൈവ വളം വിതരണ സ്ഥാപനം കാസർകോട്ടെ ചെർക്കളയിലും പ്രവർത്തനമാരംഭിച്ചു. മേക്ക് ഇന്ത്യ ഓര്‍ഗാനിക്കിന്‍റെ കീഴിൽ സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡാണ് കർഷകർക്കായി വിവിധ തരം ജൈവ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്.

വിഷം കലർന്ന രാസ വളം ഉപയോഗിച്ച് ചെയ്യുന്ന കൃഷി രീതിയിൽ നിന്നും കർഷകരെ പരമ്പരാഗത ജൈവ കൃഷി രീതിയിലേക്ക് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ജീവനുള്ള മണ്ണ് പുതുതലമുറക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ പഞ്ചായത്ത് കേന്ദ്രീകരിച്ചും ഓരോ സ്ഥാപനങ്ങൾ കമ്പനി ആരംഭിക്കുന്നത്. ഇടുക്കി ആസ്ഥാനമായി 8 വർഷം മുമ്പ് ആരംഭിച്ച കമ്പനിയുടെ 165 ആമത് ഫ്രാഞ്ചൈസിയാണ് കാസർകോട്ടെ ചെങ്കള പഞ്ചായത്തിലെ ചെർക്കളയിൽ എംപീസ് ഓര്‍ഗാനിക്സ് എന്ന പേരിൽ ആരംഭിച്ചത്.

സ്ഥാപനത്തിന്‍റെ ഉദ്‌ഘാടനം കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം പി.ബി ഷഫീഖ് നിർവഹിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‌രിയ, എസ്.പി.സി എം.ഡി റിയാസ് കടവത്ത്, എസ്.പി.സി സ്റ്റേറ്റ് കോർഡിനേറ്റർ ജയലക്ഷ്മി, ഫാം അഡ്വൈസർ മോഹനൻ യു, ചെർക്കള ഫ്രാഞ്ചൈസി ഉടമ സയീദ് എം.പി, ചെർക്കള സെൻട്രൽ ഗവർമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ പ്രധാന അധ്യാപകൻ അബ്ദുൽ ഖാദർ എം.എം തുടങ്ങി നിരവധിപേർ പങ്കടുത്തു.

ഉദ്‌ഘാടന ശേഷം കൃഷി രീതികളെ കുറിച്ചും ജൈവ വളങ്ങളെ കുറിച്ചും കർഷകർക്ക് ക്ലാസും സംഘടിപ്പിച്ചു. തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, നെല്ല് തുടങ്ങിയ കൃഷി കൂടുതൽ ലാഭകരമാക്കാനും സൗജന്യ മണ്ണ് പരിശോധനയും എസ്.പി.സി നിർവഹിക്കുന്നു. സ്ഥലം ഇല്ലാത്തവർക്ക് മട്ടുപ്പാവിലും കുറഞ്ഞ സ്ഥലത്തും അടുക്കളത്തോട്ടം വഴി വിഷരഹിത പച്ചക്കറി ഉണ്ടാക്കാനും എസ്.പി.സിയുടെ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.
സൗജന്യ മണ്ണ് പരിശോധനക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക: 9778174491, 9567375101, 9497260810, 9495950587 (എംപീസ് ഓർഗാനിക്സ് ചെർക്കള).
