കാസര്‍കോട്ടെ ആദ്യ വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍; കേന്ദ്രം ഉടൻ പ്രവര്‍ത്തനം ആരംഭിക്കും, ഫാസ്‌റ്റ് ചാര്‍ജിങിൽ ഒരു മണിക്കൂറില്‍ താഴെ മതി

You are currently viewing കാസര്‍കോട്ടെ ആദ്യ വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍; കേന്ദ്രം ഉടൻ പ്രവര്‍ത്തനം ആരംഭിക്കും, ഫാസ്‌റ്റ് ചാര്‍ജിങിൽ ഒരു മണിക്കൂറില്‍ താഴെ മതി

കാസര്‍കോട്: വൈദ്യുതി വാഹനങ്ങള്‍ക്കുള്ള കെ.എസ്‌.ഇ.ബിയുടെ ജില്ലയിലെ ആദ്യത്തെ ചാര്‍ജിങ് സ്‌റ്റേഷന്‍ ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് മന്ത്രി കെ.കൃഷ്‌ണന്‍ കുട്ടി. പൊതു സ്‌ഥലങ്ങളില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി ഫാസ്‌റ്റ് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്‌ഥാപിക്കുന്നതിനുള്ള അനെര്‍ട്ടിൻ്റെ പദ്ധതി പ്രകാരം നീലേശ്വരം പടന്നക്കാട്ടെ അമിനിറ്റി സെൻ്റെറില്‍ ഒരു സ്‌റ്റേഷന്‍ സ്‌ഥാപിച്ചിട്ടുണ്ടെന്നും എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. ഇതും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്‌ഥാന പാതയില്‍ മാവുങ്കാല്‍ കെ.എസ്‌.ഇ.ബി സബ് സ്‌റ്റേഷനോട് ചേര്‍ന്നാണ് ചാര്‍ജിങ് സ്‌റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്. ഇവിടെ നിന്ന് നാല് വാഹനങ്ങള്‍ക്ക് ഒരേസമയം ചാര്‍ജ് ചെയ്യാം. ഫാസ്‌റ്റ് ചാര്‍ജിങ് പോയിന്റുകള്‍ ആയതിനാല്‍ ഒരു മണിക്കൂറില്‍ താഴെ മതി വാഹനം ചാര്‍ജ് ചെയ്യാന്‍.

0Shares