കാസർകോട്ട് ആദ്യമായി ടെക്കീസ് പാർക്ക് പ്രവർത്തനം ആരംഭിച്ചു; എൻ.എ മോഡൽ ക്യാമ്പസിൽ ആരംഭിച്ച ഈ പുത്തൻ ആശയത്തിന് പിന്നിലുള്ളത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് എന്ന കമ്പനി; പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി ഉദുമ- മഞ്ചേശ്വരം എം.എൽ.എമാർ; ഈ പദ്ധതിയുടെ ഭാഗമായാൽ ഇനി നിങ്ങളുടെ മക്കളും പഠനത്തോടപ്പം തന്നെ പണം സമ്പാദിക്കും.!

You are currently viewing കാസർകോട്ട് ആദ്യമായി ടെക്കീസ് പാർക്ക് പ്രവർത്തനം ആരംഭിച്ചു; എൻ.എ മോഡൽ ക്യാമ്പസിൽ ആരംഭിച്ച ഈ പുത്തൻ ആശയത്തിന് പിന്നിലുള്ളത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് എന്ന കമ്പനി; പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി ഉദുമ- മഞ്ചേശ്വരം എം.എൽ.എമാർ; ഈ പദ്ധതിയുടെ ഭാഗമായാൽ ഇനി നിങ്ങളുടെ മക്കളും പഠനത്തോടപ്പം തന്നെ പണം സമ്പാദിക്കും.!

കാസർകോട്: വിദ്യാർത്ഥികൾക്കിടയിൽനിന്നും പുത്തൻ സ്റ്റാട്ടപ്പുകൾ വളർത്തിയെടുക്കുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് എന്ന കമ്പനി തുടക്കം കുറിച്ച “ടെക്കീസ് പാർക്ക്” എന്ന സംരംഭം കാസർകോട്ടും പ്രവർത്തനം ആരംഭിച്ചു. കാസർകോട് ആദ്യമായി തുടക്കം കുറിച്ചിരിക്കുന്ന ഈ പുത്തൻ പദ്ധതി എൻ.എ മോഡൽ ക്യാമ്പസിൽ പ്രത്യകം സജ്ജീകരിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ടെക്കീസ് പാർക്കിന്‍റെ ഉദ്‌ഘാടനം കാസർകോട് എം.എല്‍.എ എൻ.എ നെല്ലിക്കുന്ന് നിർവഹിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ടെക്കീസ് ക്ലബ്ബിന്‍റെ ഉദ്‌ഘാടനം ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു നിർവഹിച്ചു. കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ടെക്കീസ് ഹബ്ബിന്‍റെ ഉദ്‌ഘാടനം നിർവഹിച്ചത് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫാണ്.

സ്‌കൂൾ – കോളേജ് വിദ്യാർഥികൾക്ക് ഐ.ടി മേഖലയിൽ കൂടുതൽ തൊഴിൽ സാധ്യത ഉറപ്പുവരുത്തകയും അവരിലൂടെ പുത്തൻ സ്റ്റാർട്ടപ്പുകൾ വളർത്തിയെടുക്കുകയുമാണ് ടെക്കീസ് പാർക്കിന്‍റെ ലക്ഷ്യം. ഇതിനായി പ്രായോഗിക വിദ്യാഭ്യാസത്തിലൂന്നിയ പഠന രീതിയാണ് രൂപവൽകരിച്ചിരിക്കുന്നത്.

തൊഴിൽ – വിദ്യാഭ്യാസ മേഖലകളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി കാസർകോടും മാറേണ്ടതിന്‍റെ ആവശ്യകത മനസിലാക്കി ടാൽറോപ്പ് മുന്നോട്ട് വെച്ച ഈ പദ്ധതിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് കാസർകോട് എം.എല്‍.എ എൻ.എ നെല്ലിക്കുന്ന് പറഞ്ഞു.

വിദ്യാർത്ഥികൾക്കായി മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, വെബ് ആപ്ലികേഷൻ ഡെവലപ്മെന്റ് , ഐ ഒ ടി, ഇ ആർ പി, റോബോട്ടിക്‌സ് എന്നിങ്ങനെ സാങ്കേതിക മേഖലയിലെ വിവിധ വിഷയങ്ങളിൽ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നതിനൊപ്പം പൊതു ജനങ്ങൾക്കായുള്ള ഐടി അവബോധന ക്ലാസ്സുകളും അധ്യാപകർക്കായുള്ള ഐ. സി. ടി പരിശീലനങ്ങളും അടങ്ങുന്ന വിപുലമായ പദ്ധതിയാണ് ടെക്കീസ് പാർക്കിനോട് അനുബന്ധമായി ടാൽറോപ് ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതി തങ്ങളുടെ മണ്ഡലങ്ങളിൽ കൂടി ആരംഭിക്കുന്നതിനായ സൗകര്യം ഒരുക്കുമെന്നും ഇതിനായി ടാൽറോപ്പിനെ സ്വാഗതം ചെയ്യുന്നതായും ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫും പറഞ്ഞു.

ചടങ്ങിൽ എൻ.എ.സി.ടി ചെയർമാൻ എൻ.എ അബൂബക്കർ, ടാൽറോപ്പ് ഫൗണ്ടർ ആൻഡ് സി.ഇ.ഒ സഫീർ നജ്മുദീൻ, ടാൽറോപ്പ് ഫൗണ്ടർ ആൻഡ് സി.ഒ.ഒ ഷമീർ ഖാൻ, ടാൽറോപ്പ് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ യഹ്‌യ എ, ടാൽറോപ്പ് മാർക്കറ്റിംഗ് ആൻഡ് സെയ്ൽസ് ഹെഡ് ആൻമേരി ജിജോ, കാസർകോട് ടെക്കിസ് പാർക്ക്‌ സെന്റർ മാനേജർ അഫിഫ സാലിം തുടങ്ങിയവരും മറ്റു സ്കൂൾ കോളേജ് പ്രതിനിധികളും പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് : ടെക്കീസ് പാര്‍ക്ക്, കാസര്‍കോട്. ഫോണ്‍: 8589998970.

0Shares