കാസര്‍കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച എരിയാല്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

You are currently viewing കാസര്‍കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച എരിയാല്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കാസര്‍കോട്: കഴിഞ്ഞ ദിവസംകാസര്‍കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. മാര്‍ച്ച് 11 ന് വെളുപ്പിന് 2 30 ന് ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രാവിലെ 7.45 ഓടെ കരിപ്പൂരില്‍ എത്തിയ അദ്ദേഹം 3.30 ന് പുലര്‍ച്ചെയുള്ള മാവേലി എക്‌സ്പ്രസില്‍ എസ് 9 കമ്പാര്‍ട്ട്‌മെന്റില്‍ രാവിലെ ഏഴ് മണിക്ക് കാസര്‍കോട് എത്തി.

കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് ഓട്ടോയില്‍ വീട്ടിലെത്തി. തുടര്‍ന്ന് മായിപ്പാടിയിലുള്ള സഹോദരങ്ങളുടെ വീട്ടിലെത്തി. വൈകുന്നേരം ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിലെത്തി. മാര്‍ച്ച് 13 ന് കുട്ടികളുടെ കൂടെ ഫുട്‌ബോള്‍ കളിച്ചു. പിന്നീട് എരിയാലിലെ ബാര്‍ബര്‍ഷോപ്പിലും ആസാദ് നഗറിലെ സുഹൃത്തുക്കളുടെ വീടുകളിലും എരിയാല്‍ ജുമാമസ്ജിദിലും സി.പി.സി.ആര്‍.ഐ ക്ക് സീമപമുള്ള ഹോട്ടലിലും സി.പി.സി.ആര്‍.ഐയിലെ എസ്.ബി.ഐ എ.ടി.എമ്മിലും വൈകിട്ട് എരിയാല്‍ ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിലും പോയി.

മാര്‍ച്ച് 14 ന് മഞ്ചത്തടുക്കയില്‍ ഒരു കല്യാണത്തിനും രാത്രി 10.06 ന് ഉളിയത്തടുക്ക പെട്രോള്‍ പമ്പിലും രാത്രി 11 ന് അഡൂര്‍ കല്യാണ പാര്‍ട്ടിയിലും പങ്കെടുത്തു. മാര്‍ച്ച് 15 ന് മഞ്ചത്തടുക്കയിലെ കല്യാണ ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് 16 ന് രാവിലെ ഏഴിന് കുളങ്ങര എരിയാലിലെ ഗൃഹ സന്ദര്‍ശന പരിപാടിയിലും ഉച്ചയ്ക്ക് 12.15 ന് കുളങ്ങരയില്‍ മരണവീട്ടിലും രാത്രി ഒമ്പതിന് കാസര്‍കോട് നേഴ്‌സിങ് ഹോമിലും പോയിരുന്നു.

മാര്‍ച്ച് 17 ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി സാമ്പിളെടുത്തു. 17,18,19 ദിവസങ്ങളില്‍ കുളങ്ങര എരിയാലില്‍ ഇദ്ദേഹത്തിന്‍റെ സഹോദരന്‍റെ വീട്ടില്‍ ഐസോലേഷനില്‍ കഴിഞ്ഞു. 19 ന് രാവിലെ 8.30 ന് രോഗം സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറി.

0Shares