വെയിലത്തും തളരാതെ കുരുന്നു കായിക കരുത്ത്; കാസർകോട് ഉപജില്ലാ സ്‌കൂൾ കായിക മേളയ്ക്ക് തുടക്കമായി

You are currently viewing വെയിലത്തും തളരാതെ കുരുന്നു കായിക കരുത്ത്; കാസർകോട് ഉപജില്ലാ സ്‌കൂൾ കായിക മേളയ്ക്ക് തുടക്കമായി

കാസർകോട്: കാസർകോട് ഉപജില്ലാ സ്‌കൂൾ കായിക മേളയ്ക്ക് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. വെയിലത്തും തളരാതെ കായിക കരുത്തിൻ്റെ കുരുന്നു പ്രതിഭകൾ കുതിക്കുകയാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 117 കായിക ഇനങ്ങളായി കുട്ടികൾ മാറ്റുരയ്ക്കും.

ചെങ്കള, ചെമ്മനാട്, ബേഡഡുക്ക, കുറ്റിക്കോൽ, മുളിയാർ, മധൂർ, മൊഗ്രാൽ പുത്തൂർ, എന്നെ ഏഴ് പഞ്ചായത്തുകളിലെയും കാസർകോട് നഗരസഭാ പരിധിയിലെയും 140 ഓളം സ്‌കൂളുകളിൽ നിന്നും ഒമ്പതിനായിരത്തിലധികം കുട്ടികൾ മേളയിൽ പങ്കെടുക്കും.

കേരളത്തിലെ ഏറ്റവും വലിയ കായിക മത്സര വേദി കൂടിയാണ് സ്‌കൂൾ മേളകൾ. കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അതിഥിയായി. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ അബ്ദുൽ ഖാദർ ബദരിയ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധിപേർ സംബന്ധിച്ചു. സബ് ജില്ലാ കായിക മത്സരങ്ങൾ വ്യാഴാഴ്‌ച സമാപിക്കും.

0Shares