
കാസറഗോഡ്: ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഭരണകൂട നിസ്സംഗതക്കെതിരെ കേരള ഇൻഫ്ലുവൻസർ കമ്മ്യൂണിറ്റി ആഹ്വനം ചെയ്ത കളക്ടറേറ്റ് മാർച്ചിൽ നൂറുകണക്കിന് യുവാക്കൾ പങ്കടുത്തു. കാസറഗോഡ് വിദ്യാനഗറിലെ ഗവർമെൻറ്റ് കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കളക്ടറേറ്റിന് മുന്നിൽ ബാരിക്കേഡുകൾ വെച്ച് പോലീസ് തടഞ്ഞു. ജില്ലയോട് മാറിമാറി വരുന്ന സർക്കാറുകൾ വലിയ അവഗണനയാണ് കാണിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു.



പ്രതിഷേധ സമരം എൻഡോസൾഫാൻ ഇര മുനീസ അമ്പലത്തറ ഉദ്‌ഘാടനം ചെയ്തു. കാസറഗോഡ് ജില്ലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഒരു രാഷ്ട്രീയ പാർട്ടിയും മുന്നോട്ട് വരുന്നില്ല എന്ന് ഉദ്‌ഘടന പ്രസംഗത്തിൽ മുനീസ പറഞ്ഞു. കാസറഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി സമര സമിതി ചെയർമാൻ മാഹിൻ കേളോട്ട്, ബിജെപി നേതാവ് അഡ്വക്കറ്റ് കെ ശ്രീകാന്ത് തുടങ്ങി വിവിധ മേഖലകളിലെ നിരവധി ആളുകൾ പങ്കടുത്തു. കനത്ത സുരക്ഷാ കവചമാണ് കളക്ടറേറ്റ് പരിസരത്ത് പോലീസ് ഒരുക്കിയത്. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ നേരിടാനുള്ള എല്ലാ മുൻകരുതലുകളും പോലീസ് സ്വീകരിച്ചിരുന്നു. എന്നാൽ തീർത്തും സമാധാനപരമായി യുവാക്കൾ പിരിഞ്ഞുപോയത് പോലീസിനും ആശ്വാസമായി.
