കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ അവസ്ഥ വളരെ പരിതാപകരം; കോവിഡ് രോഗികൾ അത്യാസന നിലയിൽ ആയാൽ മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്; എല്ലാം അറിയാവുന്ന ഉന്നത ഉദ്യോഗസ്ഥർ കണ്ണടക്കുന്നു; ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്

You are currently viewing കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ അവസ്ഥ വളരെ പരിതാപകരം; കോവിഡ് രോഗികൾ അത്യാസന നിലയിൽ ആയാൽ മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്; എല്ലാം അറിയാവുന്ന ഉന്നത ഉദ്യോഗസ്ഥർ കണ്ണടക്കുന്നു; ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്

ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്

കാസർകോട്: ഏറെ നാളത്തെ മുറവിളിക്ക് ശേഷം യാഥാർഥ്യമാക്കിയ കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ അവസ്ഥ വളരെ അതികം പരിതാപകരമാണ്. നിലവിൽ അക്കാദമിക് ബ്ലോക്കിനെ കോവിഡ് ആശുപത്രിയാക്കി പ്രവർത്തനം നടത്തുന്നുണ്ടങ്കിലും ആശുപത്രിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നമ്മുടെ ആരോഗ്യവിഭാഗം പരാജയപെട്ടു. കൊറോണ ലക്ഷണം കാണിക്കുന്ന കോവിഡ് രോഗികളെ ചികിൽസിക്കാൻ മെഡിക്കൽ കോളേജിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്ന സർക്കാർ വാദമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

സീനിയർ ഡോക്ടർമാരുടെ സംഘം ഉണ്ടെന്ന സർക്കാർ വാദവും പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള
രാഷ്ട്രീയ നാടകമായിരുന്നോ എന്നതും നമ്മെ സംശയിപ്പിക്കുന്നു. നിരന്തരമായി വരുന്ന പൊതുജന പരാതിയാണ് ചാനൽ ആർ.ബിയെ മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിലേക്ക് നയിച്ചത്. അതിൽ നിന്നും വ്യക്തമായ ചില സത്യങ്ങളാണ് ഇവിടെ വ്യക്തമാക്കുന്നത്.

ആശുപത്രിയുടെ ആദ്യ പ്രവർത്തന സമയത്ത് ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും മറ്റു ജില്ലകളിൽ നിന്നും കോടി വീശി അയച്ച സീനിയർ ഡോക്ടർ മാരുടെ സംഘം ദിവസങ്ങൾക്കകം കാസർകോട്ടുനിന്നും മടങ്ങി. ചില ജൂനിയർ ഡോക്ടർമാർ ഇപ്പോഴും കാസർകോട് തുടരുന്നുണ്ട്. നിലവിൽ 12 മണിക്കൂർ ഷിഫ്റ്റിൽ 20 ഓളം ഡോക്ടർമാർ കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനം അനുഷ്ടിക്കുന്നു. ഇവരിൽ പലരുടെയും നിയമന കാലാവധി തീർന്നതായാണ് ഡോക്ടർമാർ തന്നെ പറയുന്നത്. നാടിനോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധത മുൻനിർത്തിയാണ് ചില ഡോക്ടർമാർ ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും തുടരുന്നത്. ജൂനിയർ ഡോക്ടർമാരുടെ ശമ്പളം മുടങ്ങിയത് ഉക്കിനടുക്കയിൽ ജോലി ചെയ്യുന്ന മറ്റു ജില്ലക്കാരായ ഡോക്ടർമാരെ മാനസികമായി തളർത്തി. നിയമന കാലാവധി കഴിഞ്ഞ ഡോക്ടർമാർക്ക് പകരം പുതിയ ബാച്ച് ഡോക്ടർമാർ ചുമതല ഏറ്റതുമില്ല. വരും ദിവസങ്ങളിൽ ഇവർ ചുമതല ഏൽക്കും എന്ന പ്രതീക്ഷയിലാണ് നിലവിലെ ഡോക്ടർമാർ. മറ്റു ജില്ലകളിൽ നിന്നും പരിചയ സമ്പന്നരായ ഡോക്ടർമാർ കാസർകോട്ടേക്ക് വരുന്നില്ല എന്നത് സർക്കാരിന് മുന്നിലെ പ്രതിസന്ധിയാണ് വ്യക്തമാക്കുന്നത്.

നിലവിൽ കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ സീനിയർ ഡോക്ടർമാർ ഇല്ല എന്നുതന്നെ പറയേണ്ടിവരും. ജൂനിയർ ഡോക്ടർമാരിൽ സർവീസ് കൂടുതലുള്ളവരാരോ അവരാണ് ഇപ്പോഴത്തെ സീനിയർ ഡോക്ടർമാർ. അടുത്തിടെ PSC നിയമനം നേടിയ ഡോക്ടർമാരും ഇക്കൂട്ടത്തിലുണ്ട്. ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നവരിൽ പ്രധാനികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാരാണ്.

20 വർഷത്തിൽ അധികം സേവന പാരമ്പര്യം ഉള്ള സീനിയർ ഡോക്ടർമാർ നിലവിൽ ഉക്കിനടുക്കയിൽ ഇല്ല. പ്രൊഫസർ റാങ്കിലുള്ള ഒരാളുടെയെങ്കിലും സേവനം ആവശ്യം എന്നിരിക്കെ അത്തരത്തിലുള്ള ഒരാളും ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ സേവനത്തിൽ ഇല്ല. നിലവിലുള്ള ജൂനിയർ ഡോക്ടർമാരുടെ കൂട്ടത്തിൽ മാക്സിമം 10 വര്ഷം പ്രവർത്തന സമ്പത്തുള്ളവരാണ് കാസർകോട് മെഡിക്കൽ കോളേജിലെ ഇപ്പോഴത്തെ സീനിയർ ഡോക്ടർമാർ. ഈ ഡോക്ടർമാർ എല്ലാവരും കഴിവിനനുസരിച്ച് രാപകലില്ലാതെ ഉക്കിനടുക്കയിൽ കോവിദഃ രോഗികളെ ചികിൽസിക്കുന്നുണ്ട്. 15 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞുമുതൽ 86 വയസുള്ള വൃദ്ധന്മാർ വരെയും ഇവിടെ കോവിഡ് രോഗികളായി എത്തിയിട്ടുണ്ട്.

“ഡോക്ടർമാരുടെ പരിമിതികൾക്ക് അപ്പുറമാണ് മെഡിക്കൽ കോളേജിലെ ICU, വെന്റിലേറ്റർ അടക്കമുള്ള സംവിധാനങ്ങളുടെ അവസ്ഥ. മരണവും പരിയാരം മെഡിക്കൽ കോളേജിലെകുള്ള യാത്രയും”. ഇതേകുറിച്ച് അടുത്ത ദിവസം വായിക്കാം….(തുടരും..)

0Shares