
കാസർകോട്: പ്രവാസികൾക്ക് വേണ്ടി മുസ്ലിം ലീഗ് എം.എൽ.എ മാരും നേതാക്കളും ചേർന്ന് കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്തെ സർക്കിളിൽ പ്രതിഷേധ ധർണ്ണ നടത്തി. കൊറോണ കാരണം വിദേശ രാഷ്ട്രങ്ങളിൽ കുടുങ്ങി, ദുരിതം അനുഭവിക്കുന്ന പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കണമെന്നാണ് ആവശ്യം
മുസ്ലിം ലീഗ് എം.പിമാരും എം.എൽ.എ മാരും ചേർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു ലീഗ് നേതാക്കളുടെ കാസർകോട്ടെ പ്രതിഷേധം.
ജില്ലാ ലീഗ് അധ്യക്ഷൻ ടി.ഇ അബ്ദുല്ല, കാസർകോട് എം.എൽ.എ എൻ എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എൽ.എ എം സി ഖമറുദ്ധീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ, യൂത്ത് ലീഗ് നേതാവ് അഷ്‌റഫ് എടനീർ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കാളികളായി. കാസർകോട് പ്രദേശം ഹോട്ട് സ്പോട്ട് ആയതിനാൽ മറ്റു ലീഗ് നേതാക്കൾ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് വിട്ട് നില്കുകയാണുണ്ടായത്.
