Categories
ലഹരി വിപത്തിനെതിരെ ജി.എച്ച്.എസ്. എസ് പരവനടുക്കം സ്കൂളിൽ ബോധവൽക്കരണ ക്ലാസുമായി കാസർകോട് ഫയർ സ്റ്റേഷൻ
സ്കൂളിൽ വച്ച് നടന്ന ക്ലാസിൽ സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഖലീൽ എച്ച്.എം അധ്യക്ഷത വഹിച്ചു.
Trending News





കാസർകോട്: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ജി.എച്ച്.എസ്. എസ് പരവനടുക്കം സ്കൂളിൽ വച്ച് കാസർകോട് ഫെയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസിൻ്റെ നേതൃത്വത്തിൽ
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിൽ വച്ച് നടന്ന ക്ലാസിൽ സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഖലീൽ എച്ച്.എം അധ്യക്ഷത വഹിച്ചു.
Also Read

ക്ലാസ്സിൽ കാസർകോട് ഫയർ സ്റ്റേഷൻ ഓഫീസർ പ്രകാശ് കുമാർ, സീനിയർ ഓഫീസർ മനോഹരൻ, സിവിൽ എക്സൈസ് ഓഫീസർ സജിത്ത് ടി.വി, സുനിൽകുമാർ പി.കെ എന്നിവർ ലഹരി വിപത്തിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു സംസാരിച്ചു. ക്ലബ്ബ് കൺവീനർ വീണ, ഫയർ സ്റ്റേഷൻ സേനാംഗം ഉമ്മർ, സിവിൽ ഡിഫൻസ് അംഗങ്ങളായ ഹർഷാദ്, ഹക്കീം, മനോജ്, എന്നിവർ യോഗത്തിൽ പങ്കെടുത്തു


Sorry, there was a YouTube error.