ജീവകാരുണ്യ സേവന രംഗത്ത് വേറിട്ട പ്രവർത്തനം; കാസർകോട് സി.എച്ച് സെൻ്റർ രണ്ടാമത് സൗജന്യ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

You are currently viewing ജീവകാരുണ്യ സേവന രംഗത്ത് വേറിട്ട പ്രവർത്തനം; കാസർകോട് സി.എച്ച് സെൻ്റർ രണ്ടാമത് സൗജന്യ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കാസർകോട്: ജീവകാരുണ്യ സേവന രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കാസർകോട് സി.എച്ച് സെൻ്ററിൻ്റെ രണ്ടാമത് സൗജന്യ ഡയാലിസിസ് യൂണിറ്റ് മുസലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കാസർകോട് ബാങ്ക് റോഡിലുള്ള അരമന ആർക്കേഡ് ബിൾഡിംഗിലാണ് പതിനാല് മെഷീനുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ യൂണിറ്റ് തയ്യാറാക്കിയത്. കഴിഞ്ഞ വർഷമാണ് എട്ട് മെഷീനുകൾ ഉൾപ്പെടുന്ന ആദ്യ യൂണിറ്റ് വിൻടെച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ അമ്പതോളം പാവപ്പെട്ട രോഗികൾക്ക് ഒരോ മാസവും അറുനൂറിൽപരം ഡയാലിസിസ് സൗജന്യമായി ചെയ്ത് കൊടുക്കുന്നുണ്ട്.

ചടങ്ങിൽ സി.എച്ച് സെൻ്റർ ചെയർമാൻ അബ്ദുൾ ലത്തീഫ് ഉപ്പളഗേറ്റ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മാഹിൻ കേളോട്ട് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സംസ്ഥാന ട്രഷറർ സി.ടി അഹ്‌മദലി, ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ അബ്‌ദുൾ റഹ്‌മാൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്‌റഫ് എം.എൽ.എ, പി.എം മുനീർ ഹാജി, യഹിയ തളങ്കര, അബ്ദുൾ കരീം സിറ്റിഗോൾഡ്, എം.പി ഷാഫി ഹാജി, അഷ്‌റഫ് എടനീർ, അൻവർ ചേരങ്കൈ, ജലീൽ കോയ, ഹനീഫ അരമന, ടി.എ മൂസ, അബ്ദുല്ലക്കുത്തി ചെർക്കള, ഹാരിസ് ചൂരി, ബഷീർ വെള്ളിക്കോത്ത്, അസീസ് മരിക്കെ, കല്ലട്ര അബ്‌ദുൾ ഖാദർ, കെ.ബി മുഹമ്മദ് കുഞ്ഞി, സാഹിന സലിം, ഹംസ തൊട്ടി, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹനീഫ ചെർക്കള, ഖാളി മുഹമ്മദ്, സലാം കന്യപ്പാടി, നവാസ് അണങ്കൂർ, ഹനീഫ ടി.ആർ, അറഫാത്ത് ഷെംനാട്, മുഹമ്മദ് ഹാജി മദീന, അസീസ് കളത്തൂർ, സഹീർ ആസിഫ്, മുംതാസ് സമീറ, കെ.എം ഹനീഫ, കെ.എ അബ്‌ദുല്ലക്കുഞ്ഞി, വി.പി അബ്‌ദുൾ ഖാദർ, റഹ്‌മാൻ ഗോൾഡൻ, മുത്തലിബ് പാറക്കെട്ട്, അഡ്വ.ഹനീഫ് ഹുദവി, ഇബ്രാഹിം ഖലീൽ ഹുദവി, പി.ബി ഷഫീഖ്, പി.ബി സലാം, അമീർ അജ്ഫാൻ, ഇർഫാന ഇബ്‌ബാൽ ഉപ്പള, ഹനീഫ കട്ടക്കാൽ തുടങ്ങി മുസ്ലിം ലീഗിലെയും പോഷക സംഘടനയിലെയും നിരവധി നേതാക്കൾ സംബന്ധിച്ചു.

0Shares