
ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി ബി.ജെ.പി. ഇതിൻ്റെ ഭാഗമായി എം. കരുണാനിധിയുടെ മൂത്തമകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം ചർച്ച നടത്തി. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച അഴഗിരിയെ എന്‍.ഡി.എയിൽ എത്തിക്കാനാണ് നീക്കം.
ഇതിന് മുന്നോടിയായി ശനിയാഴ്ച അമിത് ഷാ- അഴഗിരി കൂടിക്കാഴ്ച ഉണ്ടായേക്കും എന്നാണ് സൂചന. കലൈജ്ഞര്‍ ഡി.എം.കെ എന്നോ കെ.ഡി.എം.കെ എന്നോ ആകും പുതിയ പാര്‍ട്ടിയുടെ പേര് എന്നാണ് റിപ്പോർട്ട്. നവംബര്‍ 20-ന് മധുരയില്‍ രാഷ്ട്രീയ നിലപാട് തീരുമാനിക്കാനുള്ള യോഗം ചേരും എന്നും അഴഗിരി അനുകൂലികൾ പറയുന്നു.
ജനപിന്തുണയില്ലാത്ത എന്ത് നീക്കം നടത്തിയാലും ഒരു പ്രശ്നവുമില്ല എന്നാണ് അഴഗിരിയുടെ സഹോദരനും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ പ്രതികരിച്ചത്. കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തിപോകുന്ന നേതാവാണ് സ്റ്റാലിൻ.
