
കാറ്റഗറി സിയിലേക്ക് മാറിയ കാഞ്ഞങ്ങാട് നഗരസഭയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ:
പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയും 25 ശതമാനം ജീവനക്കാരോടുകൂടി പ്രവര്‍ത്തിക്കാം.
അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്ന വകുപ്പുകളുടെ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരേയും ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കേണ്ടതാണ്.
ക്ഷയ ജനസേവന കേന്ദ്രങ്ങള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെ തുറന്ന് പ്രവര്‍ത്തിക്കാം.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ അനുവദിക്കും. മറ്റു കടകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പകുതി ജീവനക്കാരുമായി വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാം.

ഇലക്ട്രോണിക് ഷോപ്പുകള്‍, മൊബൈല്‍ ഫോണുകളുടേത് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് റിപ്പെയര്‍ ഷോപ്പുകള്‍ എന്നിവയ്ക്ക് വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം.
വ്യാവസായിക, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഇവിടേക്കുള്ള പാക്കേജിങ് ഉള്‍പ്പെടെ അസംസ്‌കൃത വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ.
തുണിക്കടകള്‍, ജ്വല്ലറി, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍, വിദ്യാര്‍ഥികള്‍ക്ക് ബുക്ക്‌സ് ഷോപ്പ്, റിപ്പയര്‍ സര്‍വീസുകള്‍ വെള്ളിയാഴ്ച മാത്രം പകുതി ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ.
ഓട്ടോ, ടാക്‌സി സ്റ്റാന്റ് അനുവദിക്കുകയില്ല എന്നാല്‍ നിയന്ത്രണങ്ങളോടെ സര്‍വ്വീസ് നടത്താം. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി 7 വരെ പാഴ്സല്‍ ഹോം ഡെലിവറി എന്നിവ മാത്രം.
ആരാധനാലയങ്ങള്‍, ബീവറേജസ് ഔട്ട്‌ലെറ്റുകള്‍, ഔട്ട്്ഡോര്‍ സ്‌പോര്‍ട്‌സ്, ഇന്‍ഡോര്‍ ഗെയിം, ജിം, വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ല.
യോഗത്തില്‍ നഗരസഭ അധ്യക്ഷ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ ടെക്ക്, സ്ഥിരം സമിതി ചെയര്‍മാന്മാരായ സി. ജാനകിക്കുട്ടി, പി അഹമ്മദലി, കെ.വി. മായാകുമാരി, കെ. അനീശന്‍, കൗണ്‍സിലര്‍മാരായ വി.വി. രമേശന്‍, കെ.കെ. ജാഫര്‍, ബല്‍രാജ്, വി.വി. ശോഭ ഡിവൈഎസ്പി ഡോ. ബാലകൃഷ്ണന്‍, നഗരസഭ സെക്രട്ടറി ടി.വി. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
