സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ ദ്രവിച്ച നിലയിലാണ്; സംഭവം കൊലപാതകമെന്ന് പോലീസ്; ഭർത്താവിനെ നാട്ടിൽ എത്തിക്കും; 15 വർഷം മുമ്പ് കാണാതാത് കല എന്ന പെൺകുട്ടിയെ; സംഭവം ഇങ്ങനെ..

You are currently viewing സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ ദ്രവിച്ച നിലയിലാണ്; സംഭവം കൊലപാതകമെന്ന് പോലീസ്; ഭർത്താവിനെ നാട്ടിൽ എത്തിക്കും; 15 വർഷം മുമ്പ് കാണാതാത് കല എന്ന പെൺകുട്ടിയെ; സംഭവം ഇങ്ങനെ..

ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുമ്പ് കാണാതായ കല എന്ന യുവതി കൊല്ലപ്പെടുകയായിരുന്നു എന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്.പി ചൈത്ര തെരേസ ജോൺ. കല കൊല്ലപ്പെട്ടുവെന്നതിന് തെളിവുകളുണ്ടെന്നും എസ്.പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭർത്താവ് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു എന്നാണ് കരുതുന്നത്. ഭർത്താവ് അനിൽ നിലവിൽ ഇസ്രായിലിൽ എന്നാണ് പോലീസ് പറയുന്നത്. അനിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അനിലിനെ നാട്ടിലെത്തിക്കുമെന്നും പോലീസ് വ്യക്തമാക്കി. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ട്. കസ്റ്റഡിയിലുള്ളവരിൽ ബന്ധുക്കളും അല്ലാത്തവരും ഉൾപ്പെട്ടിട്ടുണ്ട്. കൊലപാതകമെന്ന വിവരം ലഭിച്ചത് അമ്പലപ്പുഴ പോലീസിനാണ്. വിശ്വസനീയമായ വിവരമാണ് പോലീസിന് ലഭിച്ചത്. എന്നാൽ ആരാണ് വിവരം നൽകിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നും എസ്.പി വ്യക്തമാക്കി.

സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ ദ്രവിച്ച നിലയിലാണ് അതിനാൽ അരിച്ചെടുത്ത് കിട്ടാവുന്ന തെളിവ് എല്ലാം പോലീസ് ശേഖരിച്ചു. ഫോറൻസിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതിൽ വ്യക്തത വരുത്താനാകൂ എന്നതാണ് യാഥാർഥ്യം. കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കാണാതാകുമ്പോൾ കലയ്ക്ക് 20 വയസ്സായിരുന്നു പ്രായം. കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ പിന്നീട് ഇവ‍ർക്കിടയിൽ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. കലയെ കാണാതായതിന് ശേഷം അനില്‍ വിദേശത്തേക്ക് ജോലി ആവശ്യാര്‍ഥം പോയി. ഇയാള്‍ പിന്നീട് വീണ്ടും വിവാഹിതനാകുകയും ചെയ്തു. നിലവിൽ ഇസ്രയേലിലാണ് അനിലുള്ളത്.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോലീസ് ചിലരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ കേസിൽ അകപ്പെട്ട ആളുകളിൽ നിന്നും പോലീസിന് പഴയ കേസുമായി ബന്ധപ്പെട്ട (കല എന്ന യുവതിയുടെ തിരോധാനം) വിവരങ്ങൾ ലഭിച്ചു. കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പോലീസിന് ഊമക്കത്തും ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തിൽ പോലീസിന് വീണ്ടും അന്വേഷണം ആരംഭിക്കാനായത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലെത്തിയതും. സംഭവത്തില്‍ അനിലിൻ്റെ സൃഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കല കൊല്ലപ്പെട്ടതാണെന്ന് സുഹൃത്തുക്കൾ സമ്മതിച്ചു. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഇതോടെ കലയുടെ ഭർത്താവായിരുന്ന അനിലിൻ്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കാൻ പോലീസ് തീരുമാനിച്ചതും തെളിവ് ശേഖരിച്ചതും.

0Shares