
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാനിൽ പുതിയ ഭരണ നിയന്ത്രണം എന്ന വാർത്തകളും പുറത്ത് വരുന്നു. ഇറാൻ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ ഇടപെടലുകൾ ആവശ്യമില്ലാത്തവിധം നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി)ക്ക് നൽകി എന്നാണ് വിവരം. എന്നാൽ ഇറാൻ പ്രസിഡന്‍റിനെ നിഷ്പ്രഭനാക്കി ഭരണ നിയന്ത്രണം ഐ.ആർ.ജി.സി ഏറ്റെടുത്തതായും ചില മാധ്യമ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുദ്ധ സാഹചര്യത്തിൽ കൂടുതൽ അനുമതികൾക്കയി ഭരണ കൂടത്തിന് മുന്നിൽ കാത്തുനിൽക്കുന്നത്തിന് പകരം ആവശ്യമായ അടിയന്തിര ഘട്ടത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ നേരിട്ട് ഇടപെടൽ നടത്തുന്നതിന് അധികാരം നൽകി എന്നാണ് വ്യക്തമാകുന്നത്.
ഐ.ആർ.ജി.സി എങ്ങനെ നിയന്ത്രണം ഏറ്റെടുത്തു.? പരമ്പരാഗതമായി, നിർണായക സുരക്ഷാ കാര്യങ്ങളിൽ ആത്യന്തിക അധികാരമുള്ള സുപ്രീം നേതാവിൻ്റെ അംഗീകാരം ലഭിച്ചതിനുശേഷം മാത്രമേ ഇറാൻ പ്രസിഡന്റ് ഇന്റലിജൻസ് മന്ത്രി സ്ഥാനത്തേക്ക് സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യാറുള്ളൂ. എന്നിരുന്നാലും, സമീപ ആഴ്ചകളിൽ സുപ്രീം നേതാവ് മൊജ്തബ ഖമേനിയുടെ നിർദേശത്തെ തുടർന്ന് യുദ്ധകാല സാഹചര്യം കണക്കിലെടുത്ത്, സെൻസിറ്റീവ് നേതൃത്വപരമായ റോളുകൾ തൽക്കാലം ഐആർജിസിയുടെ മേൽനോട്ടത്തിൽ തുടരണമെന്ന് നിർദേശം നൽകിയതായാണ് വിവരം.
