ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി; ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി; ഈ വര്‍ഷം തന്നെ വിപണിയിലെത്താൻ സാധ്യത

  • Post category:health / news
  • Reading time:1 min read
You are currently viewing ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി; ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി; ഈ വര്‍ഷം തന്നെ വിപണിയിലെത്താൻ സാധ്യത

കൊവിഡിനെതിരെയുള്ള സാധ്യതാ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിഡസ് കാഡിലയാണ് പരീക്ഷണം ആരംഭിച്ചത്. വാക്‌സിന്‍റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതിനു പിന്നാലെയാണ് പരീക്ഷണം ആരംഭിച്ചത്.

ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നതെന്നാണ് വിവരം. മൂന്നു മാസത്തിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മാര്‍ച്ച് മാസം ആദ്യമാണ് വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചത്.

84 ദിവസത്തിനുള്ളില്‍ ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും. രണ്ടാം ഘട്ട പരീക്ഷണത്തിനും 84 ദിവസം വേണ്ടിവരും. ഈ വര്‍ഷം തന്നെ വാക്‌സിന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

0Shares