ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൻ്റെ ചരിത്രത്തിൽ ആദ്യം; ഇന്ത്യയുടെ മണിക ബത്ര വെങ്കലം നേടി

  • Post category:sports
  • Reading time:1 min read
You are currently viewing ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൻ്റെ ചരിത്രത്തിൽ ആദ്യം; ഇന്ത്യയുടെ മണിക ബത്ര വെങ്കലം നേടി

ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യൻ താരം മണിക ബത്രയാണ് വെങ്കല മെഡൽ നേടിയത്. ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മണിക ബത്ര.

ലോകറാങ്കിങ്ങിൽ 44ാം സ്ഥാനത്തായിരുന്നു മണിക ബത്ര. ലോക ആറാം നമ്പർ താരമായ ജപ്പാൻ്റെ ഹിയ ഹയാതയെ മറികടന്നാണ് മണികയുടെ വെങ്കല നേട്ടം. ലോകോത്തര താരങ്ങളായ ചെൻ സിംഗ്‌ടോങിനെയും ഹയാതയെയും പരാജയപ്പെടുത്തുകയെന്ന വലിയ വെല്ലുവിളിയാണ് മണികയ്ക്കുണ്ടായിരുന്നത്.

മൂന്നു തവണ ഏഷ്യൻ ചാമ്പ്യനായിരുന്നു ഹിന ഹിയാത. സെമിഫൈനലിൽ മിമ ഇറ്റോയോട് തോറ്റിരുന്നു ബിത്ര. നവംബർ 17 മുതൽ നവംബർ 19 വരെ തായ്‌ലൻഡിലെ ബാങ്കോക്കിലെ ഹുവാമാർക്ക് ഇൻഡോർ സ്റ്റേഡിയത്തിലാണ് ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് നടക്കുന്നത്.

0Shares