
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തില്‍ വിജയിച്ച് ഡല്‍ഹിയിലെ ഐ.ഐ.ടി വിദ്യാര്‍ത്ഥി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) ഡല്‍ഹിയിലെ കമ്പ്യുട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ കലാഷ് ഗുപ്തയാണ് വിജയം കരസ്ഥമാക്കിയത്. 87 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം മത്സരാര്‍ത്ഥികള്‍ ആണ് ആഗോള കോഡിംഗ് മത്സരമായ ടി.സി.എസ് കോഡ്‌വിറ്റ സീസണ്‍ 10-ല്‍ പങ്കെടുത്തത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് കലാഷ് ഗുപ്തയെ വിജയിയായി പ്രഖ്യാപിച്ചതായി അറിയിച്ചിരിക്കുന്നത്.

‘മത്സരം തുടങ്ങിയപ്പോള്‍, ഞാന്‍ ആദ്യ 3-ല്‍ പോലും വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ ഇത് വളരെ വിനയാന്വിതമായ അനുഭവമാണ്. ആദ്യ പ്രശ്നം പരിഹരിക്കാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം ഞാന്‍ എടുത്തിരുന്നു. അതിനാല്‍, തുടക്കത്തില്‍ എനിക്ക് ആത്മവിശ്വാസമില്ലായിരുന്നു. എന്നാല്‍, മറ്റ് ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് ഞാന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍, എൻ്റെ അവസാന നിലയെക്കുറിച്ച് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചു. വിജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ വന്നു. ആദ്യ 3-ല്‍ എത്തുമെന്ന് എനിക്ക് പതിയെ വിശ്വാസം വന്നു തുടങ്ങി’, മത്സരശേഷം ഗുപ്ത പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ കമ്പ്യുട്ടര്‍ പ്രോഗ്രാമിംഗ് മത്സരമെന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ടൈറ്റില്‍ കോഡ്‌വിറ്റ സ്വന്തമാക്കി. ചിലിയില്‍ നിന്നും തായ്‌വാനില്‍ നിന്നുമുള്ളവരാണ് യഥാക്രമം മത്സരത്തിലെ ഒന്നും രണ്ടും റണ്ണര്‍ അപ്പുകള്‍. കോഡ്‌വിറ്റ പ്രോഗ്രാമിംഗിനെ ഒരു സ്‌പോര്‍ട്‌സ് എന്ന നിലയിലാണ് കാണുന്നത്. പങ്കെടുക്കുന്നവരെ അവരുടെ കഴിവുകള്‍ പരസ്പരം എതിര്‍ത്ത് പോരാടി ജയിക്കാനും ഇത് പ്രോത്സാഹിപ്പിക്കുന്നു.

കലാഷ് ഗുപ്തയെ മത്സരത്തിലെ വിജയിയായി പ്രഖ്യാപിക്കുകയും 10,000 ഡോളർ മഹത്തായ സമ്മാനാം ലഭിക്കുകയും ചെയ്തു. ചിലി, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും റണ്ണർ അപ്പ് കിരീടങ്ങൾ സ്വന്തമാക്കി. ചിലിയിൽ നിന്നുള്ള മൗറിസിയോ ആന്ദ്രേസ് കാരി ലീൽ ഫസ്റ്റ് റണ്ണറപ്പായി 7,000 ഡോളറും തായ്‌വാനിലെ ജെഫ്രി ഹോ 3,000 ഡോളറും നേടി. സമ്മാനത്തുകയ്‌ക്കൊപ്പം വിജയികൾ ടിസിഎസിൻ്റെ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഓർഗനൈസേഷനിൽ ഇൻ്റെൺഷിപ്പ് അവസരവും നേടിയിട്ടുണ്ട്.
