
കാഞ്ഞങ്ങാട്: ഇന്ത്യന്‍ ഫുട് ബോള്‍ താരവും കാസർഗോഡിൻ്റെ അഭിമാനവുമായ ബങ്കളത്തെ പി.മാളവികയെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്ത് മാളവികയ്ക്ക് ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വക്കറ്റ് എം.കെ ബാബുരാജ്, ലക്ഷ്മി തമ്പാൻ, എം.ജി പുഷ്പ, പുഷ്പ ശ്രീധർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ കെ.ഗൗരി, അംഗൻവാടി ടീച്ചർ സുശീല എന്നിവർ സംസാരിച്ചു. അനുമോദനത്തിന് നന്ദി അറിയിച്ചുകൊണ്ട് മാളവിക മറുപടി പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹിമാൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.
