ചെറുവത്തൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

You are currently viewing ചെറുവത്തൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

കാസര്‍കോട്: ചെറുവത്തൂര്‍ വലിയപൊയില്‍ ജി.യു.പി.എസ് നാലിലാംകണ്ടം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ധനലക്ഷ്മി സി. ബിനോയ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് വിന്നര്‍. 108 വെസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ് ചെയ്ത് വിന്നര്‍ ആയിരിക്കുകയാണ് ഈ 12കാരി. ചിരട്ട, ക്ലേ, ന്യൂസ് പേപ്പര്‍, പ്ലാസ്റ്റിക് ബോട്ടില്‍, പഴയ തുണി, പഴയ ചെരുപ്പ്, കാര്‍ഡ് ബോര്‍ഡ്, ഇലക്ട്രിക് വയര്‍, കവുങ്ങിന്‍പാള, പ്ലാസ്റ്റിക് കവര്‍ എന്നിവ ഉപയോഗിച്ച് വീട്, ബോള്‍, ചെരുപ്പ്, മ്യൂസിക് ഇന്‍സ്ട്രുമെന്‍സ്, കാര്‍ ബസ്, കാളവണ്ടി, പക്ഷി, ആന, ശിവലിംഗം, പൂക്കൾ, ക്രിത്മസ്പപ്പാ എന്നിവയൊക്കെയാണ് ഉണ്ടാക്കിയത്.

കഴിഞ്ഞവര്‍ഷം സ്വന്തമായി എഴുതി പാടി അഭിനയിച്ച രണ്ട് ആല്‍ബവും സ്വന്തമായി കഥ, തിരക്കഥ, സംവിധാനം, സംഭാഷണം, അഭിനയം ഒരുക്കി ഷോര്‍ട്ട് ഫിലിം എന്നിവയും ചെയ്തിട്ടുണ്ട്. അതിനുശേഷം ഇന്റര്‍നാഷണല്‍ കമ്പനിയായ ഇറാം ഗ്രൂപ്പ് ചെയ്ത ‘ഒരിറ്റ്’ എന്ന ഷോര്‍ട്ഫിലിമില്‍ പ്രധാന വേഷംചെയ്തത് ധനലക്ഷ്മിയാണ്. പ്രശസ്ത സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സീരിയലിലും ,അദ്ദേഹത്തിന്‍റെ സിനിമയിലും വേഷം ചെയ്യാന്‍ അവസരവും ലഭിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കിക്ക്.

ഷൂട്ടിങ്ങിന് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ധനലക്ഷ്മിയെ തേടിയെത്തിയത്.തിരുവന്തപുരം ഗോപിനാഥ് മുത്തുകാടിന്‍റെ മാജിക്‌ ആക്കാദമിയിൽ മാജിക്‌ പഠിക്കുന്നുണ്ട്. വലിയപൊയില്‍ സി.ഡി. ബിനോയുടെയും സജ്‌ന ബിനോയിയുടെയും ഏകമകളാണ് ധനലക്ഷ്മി.

0Shares