കേരളത്തിലെ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധനവ് ; രോഗികൾ രണ്ടായിരം കടന്നു; കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്

  • Post category:health / news
  • Reading time:1 min read
You are currently viewing കേരളത്തിലെ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധനവ് ; രോഗികൾ രണ്ടായിരം കടന്നു; കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തിലെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്ന് പ്രതിദിന കോവിഡ് രോഗികൾ 2,000 കടന്നു. ഇന്ന് 2271 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകൾ പറയുന്നു.

ഇന്നും എറണാകുളം ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം രോഗികൾ. ജില്ലയിൽ 622 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ. 416 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ എട്ടുദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികൾ.

0Shares