പിഴയും പലിശയും ചേര്‍ത്ത് 1700 കോടി അടയ്ക്കണം; കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിൻ്റെ നോട്ടീസ്

  • Post category:national / news
  • Reading time:1 min read
You are currently viewing പിഴയും പലിശയും ചേര്‍ത്ത് 1700 കോടി അടയ്ക്കണം; കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിൻ്റെ നോട്ടീസ്

ഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിൻ്റെ നോട്ടീസ്.1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 2017 -18 മുതല്‍ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയാണ് നടപടി.

ജനാധിപത്യ വിരുദ്ധവും യുക്തി രഹിതവുമായ നടപടി എന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. നിയമ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

നാലുവർഷത്തെ ആദായനികുതി വകുപ്പ് കണക്കെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് സമർപ്പിച്ച നാലു ഹർജികള്‍ കഴിഞ്ഞദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

നേരത്തേ മൂന്നുവർഷത്തെ ഹർജികള്‍ തള്ളിയ അതേ കാരണത്താല്‍ ഈ ഹർജികളും തള്ളുകയാണെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

0Shares