
അടിയന്തിര സേവനങ്ങള്‍ക്ക് വിളിക്കേണ്ട പുതിയ നമ്പര്‍ ഓര്‍മപ്പെടുത്തി കേരളാ പൊലീസ്. വെറും പൊലീസ് സേവനങ്ങള്‍ മാത്രമല്ല, മറിച്ച് ഫയര്‍ഫോഴ്‌സ് ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങള്‍ക്കും ഇനിമുതല്‍ എമര്‍ജൻസി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റമായ 112 -ലേക്ക് വിളിക്കാം.
കേരളത്തില്‍ എവിടെ നിന്ന് 112 -ലേയ്ക്ക് വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. സഹായങ്ങള്‍ ലഭിക്കുകയും ചെയ്യും. മൊബൈല്‍ ഫോണുകളില്‍ നിന്നും ലാൻഡ് ഫോണില്‍ നിന്നും ഈ സൗകര്യം ലഭ്യമാണ്.
പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാല്‍ ഉടൻ നിങ്ങള്‍ക്ക് 112 എന്ന ഹെൽപ് ലൈൻ നമ്പറില്‍ ബന്ധപ്പെടാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിൻ്റെ ഭാഗമായുള്ള ERSS (Emergency Response support System) സംവിധാനത്തിൻ്റെ ഭാഗമായാണ് പൊലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്.

പൊലീസ്, ഫയര്‍ഫോഴ്‌സ് (ഫയര്‍ & റെസ്ക്യൂ), ആംബുലൻസ് എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാൻ ഇനി 112 -ലേയ്ക്ക് വിളിച്ചാല്‍ മതിയാകും. കേരളത്തില്‍ എവിടെ നിന്ന് 112 -ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും.
ജി.പി.എസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസുകാര്‍ക്ക് അതിവേഗം പ്രവര്‍ത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നല്‍കും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്നതോ ആയ ഫോണില്‍ നിന്നുപോലും എമര്‍ജൻസി നമ്പറിലേയ്ക്ക് വിളിക്കാം എന്നോര്‍ക്കുക. മൊബൈല്‍ ഫോണുകളില്‍ നിന്നും ലാൻഡ് ഫോണില്‍ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിൻ്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ SoS ബട്ടണ്‍ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം. ഈ സംവിധാനം 24 മണിക്കൂറും ലഭ്യമാണ്. അടിയന്തര സഹായങ്ങള്‍ക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
