ഹൊസങ്കടി രാജധാനി ജ്വല്ലറി കവർച്ച: കർണാടകയില്‍ നിന്നും ഒരു പ്രതി കൂടി പിടിയിൽ

  • Post category:local news
  • Reading time:1 min read
You are currently viewing ഹൊസങ്കടി രാജധാനി ജ്വല്ലറി കവർച്ച: കർണാടകയില്‍ നിന്നും ഒരു പ്രതി കൂടി പിടിയിൽ

കാസർകോട്ടെ ഹൊസങ്കടി രാജധാനി ജ്വല്ലറിയിൽ നടന്ന കവർച്ചയുടെ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കാർക്കലയിലെ മുഹമ്മദ്‌ റിയാസ് (32) ആണ് അറസ്റ്റിലായത്. കർണാടകയിലെ കുദ്രമുഖ് എന്ന സ്ഥലത്തു നിന്നും കാസർകോട് ഡി.വൈ.എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാറും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

സംഘത്തിൽ എസ്. ഐ ബാലകൃഷ്ണൻ സി. കെ ,എസ്. ഐ നാരായണൻ നായർ, എസ്. ഐ അബുബക്കർ, എ. എസ്. ഐ ലക്ഷ്മി നാരായണൻ.എസ്. സി. പി. ഒ ശിവകുമാർ.സി.പി. ഒ മാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല. എസ് , സുഭാഷ് ചന്ദ്രൻ, വിജയൻ.,നിതിൻ സാരങ്, രഞ്ജിഷ്. സൈബർ സെൽ സി.പി .ഒ മനോജ്‌ എന്നിവരും ഉണ്ടായിരുന്നു.

0Shares