തദ്ദേശ തെരഞ്ഞെടുപ്പ്; ഓരോ ജില്ലകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി ഉത്തരവിറക്കി; സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കണം

  • Post category:news
  • Reading time:1 min read
You are currently viewing തദ്ദേശ തെരഞ്ഞെടുപ്പ്; ഓരോ ജില്ലകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി ഉത്തരവിറക്കി; സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കണം

സംസ്ഥാനത്ത് മൂന്ന് ഘട്ടമായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ എട്ടാം തീയതിയാണ് അവധി.

കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 10നാണ് അവധി. 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അവധി.

വോട്ടെടുപ്പ് ദിവസങ്ങളില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സ്ഥാപനങ്ങള്‍ ശമ്പളത്തോടെ അവധി നല്‍കുന്നുണ്ടെന്ന കാര്യം ലേബര്‍ കമ്മീഷണര്‍ ഉറപ്പുവരുത്തണമെന്നും പൊതുഭരണ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

0Shares