ഫുട്ബാള്‍ ആവേശം ആകാശത്തോളം; പുള്ളാവൂര്‍ പുഴയിലെ മെസ്സി ആഗോള വൈറല്‍

You are currently viewing ഫുട്ബാള്‍ ആവേശം ആകാശത്തോളം; പുള്ളാവൂര്‍ പുഴയിലെ മെസ്സി ആഗോള വൈറല്‍

കോഴിക്കോട്: അര്‍ജന്‍റീന ഫാന്‍സുകാര്‍ സ്ഥാപിച്ച ലയണല്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് ഇന്‍റര്‍നെറ്റില്‍ വൈറലായി. അര്‍ജന്‍റീന ടീമിന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജും അന്താരാഷ്ട്ര മാധ്യമങ്ങളും ഉള്‍പ്പെടെ ചിത്രം പങ്കുവെച്ചതോടെ പുള്ളാവൂരിലെ മെസ്സി ആഗോള വൈറലായി. ഇതോടെ, പുള്ളാവൂരുകാരുടെ ഫുട്ബാള്‍ ആവേശം ആകാശത്തോളം ഉയര്‍ന്നിരിക്കുകയാണ്.

കോഴിക്കോട് കൊടുവള്ളിക്കടുത്ത പുള്ളാവൂരിലാണ് ചെറുപുഴയില്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചത്. അര്‍ജന്‍റീന ആരാധകര്‍ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയില്‍ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോയും വൈറലായിരുന്നു.

ഫോക്‌സ് സ്പോര്‍ട്സ് ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുള്ളാവൂരിലെ പുഴയിലെ മെസ്സിയുടെ ചിത്രം പങ്കുവെച്ചതോടെ ആണ് ലോക വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.

വീഡിയോകൾ കാണാം:

https://twitter.com/YASH6790/status/1587140891567063040?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1587140891567063040%7Ctwgr%5E3bc4818aed0200fb6ac25a2cf5ea5a135732b378%7Ctwcon%5Es1_c10&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam

0Shares