മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റേയും മുഖത്തേറ്റ പ്രഹരമാണ് ജലീലിനെതിരായ ഹൈക്കോടതി വിധി: രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റേയും മുഖത്തേറ്റ പ്രഹരമാണ് ജലീലിനെതിരായ ഹൈക്കോടതി വിധി:  രമേശ് ചെന്നിത്തല

മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ഹൈക്കോടതി വിധി അധികാരദുർവിനിയോഗം ചെയ്ത ജലീലിന്‍റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും മുഖത്തേറ്റ പ്രഹരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാർമ്മികത ഒന്നുമല്ല, നിൽക്കക്കള്ളിയില്ലാതെ നാണംകെട്ടാണ് ജലീൽ മന്ത്രിസ്ഥാനം രാജിവച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ രാജിവച്ചത്. ബന്ധുനിയമനക്കേസിൽ ജലീലിന്‍റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീലിന്‍റെ ബന്ധുവിനെ നിയമിക്കുന്നതിന് ന്യൂനപക്ഷവികസന ധനകാര്യകോർപ്പറേഷന്‍റെ ജനറൽ മാനേജർ തസ്തികയുടെ യോഗ്യതയിൽ മന്ത്രിസഭയെ മറികടന്ന് ഇളവുവരുത്തിയത് മുഖ്യമന്ത്രിയാണ്.

അതിനാൽ ഹൈക്കോടതിയിലെ ഈ വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രം കൂടിയാണ്. ധാർമ്മികത അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയും ആസ്ഥാനത്ത് തുടരരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

0Shares