
കാസർകോട് ജില്ലയി ൽ കനത്തമഴ തുടരുകയാണ് . തേജസ്വിനി പുഴ കരകവിഞ്ഞതോടെ
നീ ലേശ്വരം പാലായി ലും പരി സരങ്ങളിലും വീടു കളിൽ വെള്ളം കയറുകയും മധുവാഹിനി
കരകവിഞ്ഞതോടെ മധൂർ ക്ഷേ ത്ര പരി സരം വെ ള്ളത്തിനടിയിലാകുകയും ചെയ്തു .
പനത്തടി കമ്മാടി കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ 29 പേരെ മാറ്റിപ്പാർപ്പിച്ചു .
കല്ലേ പ്പള്ളിയിൽ ഇന്ന് രാവിലെ 6.23ന് നേരിയ ഭൂചലനമുണ്ടാ യി . കർണാടക തീ രം
വരെ നിലനിന്നിരുന്ന ന്യൂന മർദ്ദ പാത വടക്കൻ കേരള തീരത്തേക്ക്
വ്യാപിച്ചിട്ടുണ്ട്.

ഇതോടുകൂടി വടക്കൻ കേരളത്തിൽ മഴ വീണ്ടും ശക്തമാക്കാനാണ് സാധ്യത . ഇന്ന്
കോ ഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച്അലർട് പ്രഖ്യാപിച്ചിട്ടുള്ളത്.
