
ദുബായ്: ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ കാലാവസ്ഥ മാറ്റത്തിനാണ് UAE സാക്ഷ്യം വഹിച്ചത്. ഒറ്റ ദിവസം കൊണ്ട് തിമർത്തു പെയ്ത മഴയിൽ വലിയ നഷനഷ്ട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടു. റോഡുകളിൽ മഴവെള്ളം കെട്ടിക്കിടന്നതിനാൽ ഗതാഗതം താറുമാറായി. മഴവെള്ളം കടകളിലേക്ക് ഇരച്ചുകയറി, മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികളുടെ ബിസിനസുകളെ കാര്യമായി ബാധിച്ചു. കുറെ ഏറെ പ്രവാസികൾക്ക് വലിയ നഷ്ട്ടങ്ങൾ സംഭവിച്ചു.
ഗൾഫ് നാടുകളിൽ മഴ നന്നേ കുറവാണെങ്കിലും മഴ വന്നാലുണ്ടാകുന്ന ദുരിതം പ്രവാസികൾ ഈ വര്ഷം ശെരിക്കും അനുഭവിച്ചറിഞ്ഞു. ദുബായ്, ഷാർജ അടക്കമുള്ള എമിറേസുകളിൽ പ്രവാസികളായ മലയാളികൾ മഴയുടെ തീവ്രത വ്യക്തമാകുന്ന വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. റോഡുകളിൽ വെള്ളം കെട്ടികിടക്കുന്നതും കടകളിൽ വെള്ളം കയറിയതുമെല്ലാം വീഡിയോകളിൽ വ്യക്തമാണ്. കൂടാതെ ഗതാഗതം താറുമാറായി നിരവധി വാഹങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. ഷാർജ എമിറേറ്സിൽ മഴവെള്ളപ്പാച്ചലിൽ വാഹനങ്ങൾ ഒലിച്ചുപോകുന്നതും വീഡിയോകളിൽ കാണാനാകുന്നുണ്ട്. മഴ കഴിഞ്ഞ നാല് ദിവസമായി തുടരുകയാണ്. ശക്തമായ കാറ്റും വീശുന്നത് നാശ നഷ്ടങ്ങളുടെ കണക്ക് കൂടുകയാണ്.
