
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്‍.യു പ്രവർത്തകർ അക്രമിച്ചതായുള്ള ആരോഗ്യ മന്ത്രിയുടെ വാദം പൊളിയുന്നു. കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്‍.യു പ്രവർത്തകർ തന്നെ കയ്യെറ്റം ചെയ്‌തതായും കഴുത്തിന് ആക്രമിച്ചതായും കാട്ടി മന്ത്രി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ സംഭവത്തിൽ അറസ്റ്റിലായ KSU പ്രവർത്തകർക്ക് ഇന്ന് ജാമ്യം ലഭിക്കുകയും ചെയ്തു. മന്ത്രിക്ക് നേരെ വധശ്രമം ഉണ്ടായി എന്നരീതിയിൽ സിപിഎം നേതാക്കർ കാര്യങ്ങളെ വളച്ചൊടിച്ചത് ഇപ്പോൾ കുരുക്കായി മാറി. ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് മാധ്യമങ്ങൾ പുറത്ത് വിട്ടതോടെയാണ് കാര്യങ്ങൾ സർക്കാരിന് തിരിച്ചടിയായത്.
പ്രതികൾ കഴുത്തിന് ആക്രമിച്ചതായി മന്ത്രി പറഞ്ഞ വാദം കള്ളം എന്ന വ്യക്തമാകുന്നതാണ് മെഡിക്കൽ റിപ്പോർട്ട്. ഈ റിപ്പോർട്ടിൽ അങ്ങനെയൊരു സംഭവം ഇല്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൻ്റെ പലഭാഗങ്ങളിൽ തൊടുമ്പോൾ വേദന മാത്രമാണ് ഉള്ളത്. അത് കഴുത്ത് ഉളുക്കിയാലും സംഭവിക്കാം. എന്നാൽ ആയുധം ഉപയോഗിച്ച് ആക്രമിച്ച ഒരു ലക്ഷണവും കാണാനായില്ല എന്നത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആയുധം ഉപയോഗിച്ചില്ലെന്ന് പോലീസും മൊഴി നൽകിയിരുന്നു. ഇപ്പോൾ മന്ത്രിയും ഇടത് നേതാക്കളും ചേർന്ന് നടത്തിയ നാടകം ഇവരെ ഇഷ്ട്ടപെടുന്ന ജനങ്ങൾക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതായി.
