
കോവിഡ് ചികിത്സാ മാർഗരേഖ പുതുക്കി സംസ്ഥാന ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകൾ ആക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. കോവിഡ് ചികിത്സയ്ക്കായി ഓപികൾ സജ്ജമാക്കണമെന്നും എല്ലാ സർക്കാർ ആശുപത്രികളും കോവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

മെയ് 31 വരെ രോഗത്തിന്‍റെ കാഠിന്യം നോക്കി മാത്രമേ ചികിത്സിക്കാൻ പാടുള്ളൂ. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ ബെഡുകൾ സജ്ജമാക്കണം. സ്വകാര്യ ആശുപത്രികളിൽ പ്രത്യേക ഓപിയും സജ്ജമാക്കണമെന്നും നിർദേശത്തിലുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സ്റ്റിറോയ്ഡ് ഉൾപ്പെടെയുള്ള മരുന്നുകൾ കരുതണമെന്നും മാർഗരേഖയിൽ പറയുന്നു.
