
നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്‍റെയും മകളായ കീര്‍ത്തി സുരേഷ് ഉയരങ്ങൾ കീഴടക്കിയത് വളരെ വേഗത്തിലായിരുന്നു .ബാല താരമായാണ് ആദ്യം സിനിമയില്‍ എത്തിയത് . പിന്നീട് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറ്റം. നിലവിൽ ദക്ഷിണേന്ത്യൻ നായികമാരിൽ മുൻനിരയിലാണ് കീർത്തി സുരേഷിന്‍റെ സ്ഥാനം.
ഇപ്പോഴിതാ തന്‍റെ ജീവിതത്തിലെ മനോഹരമായ ഒരു വിവാഹ അഭ്യര്‍ത്ഥനയെ കുറിച്ച് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് നടി കീര്‍ത്തി സുരേഷ്.ഒരു സ്വകാര്യ ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ താരം പരിപാടിക്കിടയിൽ സംഭവിച്ച ഒരു മനോഹരമായ വിവാഹഭ്യർത്ഥനയെ പറ്റിയാണ് വെളിപ്പെടുത്തിയത്.

“പഠന കാലത്ത് ഒരുപാട് പ്രണയാഭ്യര്‍ത്ഥനകളൊന്നും വന്നിരുന്നില്ല. എന്നാൽ സിനിമയില്‍ എത്തിയ ശേഷം നിരവധി പ്രണയാഭ്യര്‍ത്ഥനകളാണ് ലഭിക്കുന്നത്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടയില്‍ ഒരാള്‍ അപ്രതീക്ഷിതമായി എന്‍റെ മുന്നില്‍ എത്തി. അദ്ദേഹം ഒരു കവര്‍ തന്നു. പഴയതും പുതിയതുമായ എന്‍റെ ഒരുപാട് ചിത്രങ്ങളായിരുന്നു അതിനുള്ളില്‍.
എന്നോട് വലിയ ആരാധനയാണ്, ഒരുപാട് ഇഷ്ടമാണ്, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നെല്ലാം അദ്ദേഹം എന്നോട് പറഞ്ഞു. ആ സമ്മാനവും എടുത്ത് ഒന്നും മിണ്ടാതെ ഞാന്‍ ഒഴിഞ്ഞു മാറി. പക്ഷെ അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം ആരാണെന്നോ എവിടെയാണെന്നോ പോലും എനിയ്ക്കറിയില്ല. എന്നാലും സുരക്ഷിതനായി ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. കീര്‍ത്തി മനസ് തുറന്നു .
