എം.എസ്.എസ് കാസർകോട് യൂണിറ്റ് ആദരവ് നൽകി

  • Post category:local news / news
  • Reading time:1 min read
You are currently viewing എം.എസ്.എസ് കാസർകോട് യൂണിറ്റ് ആദരവ് നൽകി

കാസറഗോഡ്: സ്കോഡ പുറത്തിറക്കുന്ന പുതിയ കോംപാക്ട് എസ്.യു.വിക്ക് ‘കൈലാക്ക് ‘എന്ന നാമകരണം നൽകി രണ്ടു ലക്ഷം വരുന്ന എൻട്രികളിൽ നിന്നും വിജയിച്ച ഹാഫിള് മുഹമ്മദ് സിയാദ് മർജാനി അൽ യമാനിക്ക് കാസർകോട് എം.എസ്.എസ് യൂണിറ്റ് ആദരവ് നൽകി. പാണളം കോളിക്കടവ് സൈനുദ്ദീൻ്റെ മകനും നജാത്ത് ഖുർആൻ അക്കാദമി അധ്യാപകനും ആണ്. എം.എസ്.എസ് യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് പി എം മൊമന്റോ നൽകി ആദരിച്ചു. സെക്രട്ടറി സമീർ ആമസോണിക് ഷാൾ അണിയിച്ചു. വൈസ് പ്രസിഡണ്ട് റഫീക്ക് എസ്.മുസമ്മിൽ ടി എച്ച്. നാസിർ എസ് എം ലീൻ. മുഹമ്മദ് കോളിക്കടവ്. തുടങ്ങിയവർ എത്തി അഭിനന്ദനങ്ങൾ അറിയിച്ചു.

0Shares