വികസന ഭൂപടത്തില്‍ കാസര്‍കോടിനെ അടയാളപ്പെടുത്താന്‍ ആഗോള നിക്ഷേപ സംഗമം; തിരശീല ഉയര്‍ത്തല്‍ പരിപാടി മാര്‍ച്ച് 16ന്

  • Post category:local news
  • Reading time:1 min read
You are currently viewing വികസന ഭൂപടത്തില്‍ കാസര്‍കോടിനെ അടയാളപ്പെടുത്താന്‍ ആഗോള നിക്ഷേപ സംഗമം;  തിരശീല ഉയര്‍ത്തല്‍ പരിപാടി മാര്‍ച്ച് 16ന്

കാസർകോട്: വികസന ഭൂപടത്തില്‍ കാസര്‍കോടിനെ അടയാളപ്പെടുത്താന്‍ ആഗോള നിക്ഷേപ സംഗമവുമായി ജില്ലാ വ്യവസായ കേന്ദ്രം. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ജില്ലാ വ്യവസായ കേന്ദ്രം കെ എല്‍ -14 ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് പരിപാടി നടക്കുക. കാസര്‍കോട് ജീവാസ് മാനസം ഓഡിറ്റോറിയത്തില്‍ തീയതികളില്‍ ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായി മാര്‍ച്ച് 16, 17ന് തിരശീല ഉയര്‍ത്തല്‍ പരിപാടി നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അറിയിച്ചു.

ആഗോള നിക്ഷേപക സംഗമത്തില്‍ ജില്ലയെ എങ്ങനെ അവതരിപ്പിക്കണം എന്നതിലുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തുക. വിവിധ ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ അധ്യക്ഷതയില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ ഉള്ള വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, വ്യവസായിക- കാര്‍ഷിക – ടൂറിസം മേഖലകളിലെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പരിപാടി ഉദ്ഘാടനം ചെയ്യും. മുന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ചര്‍ച്ച നയിക്കും. . പങ്കെടുക്കാന്‍ താല്പര്യമുള്ള പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. 9847747025, 7025835663.