
കോഴിക്കോട്: യുവതിയെ മദ്യവും മയക്കുമരുന്നും നല്കി ബോധരഹിതയാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാതായി പരാതി. കൊല്ലം സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ പ്രതികളായ അത്തോളി സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് ചേവരമ്ബലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് സംഭവം. പ്രതികളായ അജിനാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. യുവാക്കൾ യുവതിയെ കൊല്ലത്ത് നിന്നും കാറിലാണ് കോഴിക്കോട്ടെത്തിച്ചത്. ശേഷം ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഹോട്ടലിൽ വച്ച് യുവതിയെ അജിനാസും സുഹൃത്തുക്കളും ചേർന്ന് ശാരീരിക പീഡനത്തിനിരയാക്കി എന്നാണ് പറയുന്നത്.
യുവതിയും അജിനാസും സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപെട്ടത്. ഈ ബന്ധം പിന്നീട് പ്രണയമായി വളർന്നു. എന്നാൽ യുവതി ചതിക്കപ്പെടുകയായിരുന്നു. യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും പ്രതികളെ പിടികൂടിയതും. കേസുമായി ബന്ധപ്പെട്ട് രണ്ടുപേർകൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരും അത്തോളി സ്വദേശികളാണ്. അവശനിലയിലായ യുവതിയെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയിലാണ് യുവതി പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നതും.
