
കാസർകോട്: വേർതിരിവില്ലാതെ സമഭാവനയോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് സമൂഹത്തിൽ അനിവാര്യമായിട്ടുള്ളതെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മുന്നാട്ട് ഇ.എം. എസ് അക്ഷര ഗ്രാമത്തിൽ നടക്കുന്ന സമം സാംസ്ക്കാരി കോത്സവത്തിൽ സമം പുരസ്ക്കാര ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
ലിംഗനീതി ഉറപ്പു വരുത്തുന്നതിനും സ്ത്രീകൾക്കും ട്രാൻസ് ജെൻസറിനും ഉൾപ്പടെ സമൂഹത്തിൽ സമഭാവനയോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനും സാധിക്കണം. ജാതിയുടേയും മതത്തിന്റേയും വർഗത്തിൻ്റെ യും നിറത്തിൻ്റെയും പേരിലുള്ള വേർതിരിവുകൾ ഇല്ലാതാക്കി എല്ലാവർക്കും നീതി ഉറപ്പു വരുത്തുകയെന്ന ഉദാത്ത സന്ദേശമാണ് സാംസ്കാരിക വകുപ്പും ജില്ലാ പഞ്ചായത്തും സംഘടിപ്പിക്കുന്ന സമം സാംസ്ക്കാരികോത്സവം പകർന്ന് നൽകുന്നതെന്ന് പി.സതീദേവി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാംസ്കാരികോത്സവം സി. എച്ച് കൂഞ്ഞമ്പു എം. എൽ. എ ഉദ്ഘാടനം ചെയ്തു. സമം സാംസ്കാരികപരിപാടി സംസ്ഥാന അധ്യക്ഷ സോ ഡോ.സുജ സൂസൻ ജോർജ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം. സത്യൻ അസി.ഡയറക്ടർ ജയകൃഷ്ണൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ , ബേഡഡുക്ക ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് എം ധന്യ വൈസ് പ്രസിഡണ്ട് എ മാധവ സംഘാടക സമിതി കണവീനർ അഡ്വ.സി.രാമചന്ദ്രൻ പത്മാവതി എം. അനന്തൻ പ്രിയാ വർഗീസ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ കുടുംബശീ അംഗങ്ങൾ സംഘാടകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
