
കാസർകോട്: എറണാകുളം ഏലൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നവംബർ 19 -20 തീയതികളിൽ നടന്ന കേരള സംസ്ഥാന ഓപ്പൺ തയ്ക്വാൻണ്ടോ ചാമ്പ്യഷിപ്പിൽ അഞ്ച് വയസ്സുകാരിയായ ഗേഹന ചന്ദ്രൻ സ്വർണ്ണ മെഡൽ നേടി. മൊഗ്രാൽ പുത്തുർ ഗ്രാമ പഞ്ചായത്ത് പെര്‍ണടുക്ക എട്ടാം വാർഡ് തൈവളപ്പ് സ്വദേശികളായ ചന്ദ്രൻ ഗട്ടി- വിനുത ഗട്ടി ദമ്പതികളുടെ മകളാണ്. ഉളിയത്തടുക്ക ജയ് മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ് ഈ കൊച്ചു മിടുക്കി. സന ചന്ദ്രൻ സഹോദരിയാണ്.

ജൂൺ മാസത്തിൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ നടന്ന ജില്ലാ ചാമ്പ്യൻഷിപ്പിലും ഗേഹന സ്വർണ്ണ മെഡൽ നേടിയിരുന്നു. ഗേഹനയുടെ അഭിമാന നേട്ടമാണ്. സ്വർണ്ണ ജേതാവായ അഞ്ചുവയസ്സുകാരിയെ കാണാൻ നിരവധി പേരാണ് എത്തുന്നത്.

നാട്ടുകാർ ഉപഹാരം നൽകി ഗേഹനയെ ആദരിച്ചു. വാർഡ് മെമ്പർ സമ്പത്ത് കുമാർ, തൈവളപ്പ് വികസന സമിതി പ്രസിഡണ്ട് ചന്ദ്രശേഖരൻ, വൈസ്. പ്രസിഡണ്ട് മഹേഷ് തൈവളപ്പ്, സെക്രട്ടറി അരുൺ തൈവളപ്പ്, ലക്ഷ്‌മി, ജദീഷ്, വസന്തൻ, ആനന്ദൻ തുടങ്ങി നിരവധിപേർ പങ്കടുത്തു. തയ്ക്വാൻണ്ടോയിൽ ഫൈവ് ഡാൻ ബ്ലാക്ക് ബെൽറ്റും ഇൻ്റർനാഷണൽ റഫറിയുമായ കാസർകോട് യോദ്ധ തയ്ക്വാൻണ്ടോ അക്കാദമിയിലെ മാസ്റ്റർ ജയൻ പൊയിനാച്ചിയാണ് പരിശീലകൻ.
