Categories
international news

ഇന്തോനേഷ്യയില്‍ ഭൂചലനം; 46 മരണം, 1000 ത്തോളം പേര്‍ക്ക് പരിക്ക്, നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ വരെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു

സിയാഞ്ചുര്‍: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ ഭൂചലനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

വെസ്റ്റ് ജാവയിലെ സിയാന്‍ജുര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ 10 കി.മീ താഴ്‌ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. 100 കി.മീ അകലെ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ വരെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.

കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരാണ് മരിച്ചത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിനാല്‍ മരണസംഖ്യ വര്‍ധിക്കാനിടയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest