
കാസർകോട്: ജി. എച്ച്. എസ്സ്. എസ്സ്. അംഗഡിമൊഗറിൽ ഇൻഫോസിസിൻ്റെ ധനസഹായത്തോടെ അറുപത്തഞ്ചു ലക്ഷം രൂപ ചെലവിൽ ആധുനിക അടുക്കളയും ഭക്ഷണശാലയും ഒരുങ്ങുന്നു. ഇതിൻ്റെ തറക്കല്ലിടൽ കർമ്മം കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് നിർവ്വഹിച്ചു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പുഷ്പ കെ. വി ചടങ്ങിൽ അധ്യക്ഷയായി. ഇൻഫോസിസ് കോർപ്പറേറ്റ് അഫയേർസ് തലവൻ സന്തോഷ് അനന്തപുര വിശിഷ്ട അതിഥിയായ ചടങ്ങിൽ ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ നാരായണ നായക്, പുത്തിഗെ ഗ്രാമപഞ്ചായത്ത് മെമ്പർ പ്രേമ എസ്. റായ്, കുമ്പള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ യതീഷ് കുമാർ റായ്, പ്രിൻസിപ്പൽ ഇൻ ചാർജ് മുസ്‌തഫ എം, അംഗഡിമൊഗർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹസനുൽ ബന്ന എന്നിവർ ആശംസ അറിയിച്ചു.

ഹെഡ്മാസ്റ്റർ ഷാഹുൽ ഹമീദ് ആമുഖപ്രഭാഷണം നടത്തി. പി. ടി .എ പ്രസിഡന്റ് ബഷീർ കൊട്ടൂടൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് സുബ്രഹ്മണ്യ ഭട്ട് സി എച്ച് നന്ദിപ്രകാശനവും നടത്തി.
