
മലപ്പുറം: മുണ്ടുപറമ്പില്‍ നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവിത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടു കുന്നുമ്മല്‍ സബീഷ് (37), ഭര്യ ഷീന (38 ), മക്കളായ ഹരിഗോവിന്ദ് (6 ), ശ്രീവര്‍ദ്ധൻ (രണ്ടര), എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം മതാപിതാക്കള്‍ തൂങ്ങി മരിച്ചതാണെന്ന സംശയമാണ് പൊലീസിനുള്ളത്. സബീഷിന്‍റെയും ഭാര്യ ഷീനയുടെയും മൃതദേഹങ്ങള്‍ മുകള്‍ നിലയിലെ വ്യത്യസ്‌ത മുറികളിലായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ താഴത്തെ മുറിയില്‍ ഒരാള്‍ കട്ടിലിലും ഒരാള്‍ നിലത്തുമായിരുന്നു.

ഇരുവരെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. സബീഷും ഷീനയും ധനകാര്യ സ്ഥാപനങ്ങളില്‍ മാനേജര്‍മാരായി ജോലി ചെയ്‌തു വരികയായിരുന്നു. കുഞ്ഞിന് ജനിതക രോഗം കണ്ടതിന്‍റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.
സംഭവത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. സബീഷിന്‍റെ ഫോൺ പൊലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഫോറൻസിക് വിദഗ്ദർ ഉൾപ്പടെ എത്തി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തും.
