
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ഏപ്രിൽ 5 മുതൽ ദുർഗ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന എസ്.എഫ്.എ അംഗീകൃത അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൻ്റെ കെ സേവൻ സോക്കർ നാലാം സീസൺ ഗ്യാലറിയുടെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ഗ്യാലറി ഒരുങ്ങുന്നത്. ചടങ്ങ് എം. ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്യാലറി കമ്മിറ്റി ചെയർമാൻ എ. ശബരീശൻ അധ്യക്ഷനായി. 10000 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഗാലറിയാണ് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നത്. പി.കെ. നിഷാന്ത്, വി. ഗിനീഷ്, എൻ. ഗോപി, എം. സേതു മനോജ് കാരക്കുഴി എന്നിവർ സംസാരിച്ചു. ഗ്യാലറി കമ്മിറ്റി കൺവീനർ എൻ. ദീപു രാജ് സ്വാഗതം പറഞ്ഞു.
