കാസറഗോഡ് നഗരത്തിൽ പുതുതായി ആരംഭിച്ച ശോഭിക വെഡിങ്സ് സ്ഥാപനത്തിൽ തീപിടുത്തം; ഞായറാഴ്ച്ച സന്ധ്യക്ക് 7:25 മണിയോടെയാണ് സംഭവം; മൂന്ന് ഫയർ യൂണിറ്റ് എത്തിയാണ് തീ അണച്ചത്

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസറഗോഡ് നഗരത്തിൽ പുതുതായി ആരംഭിച്ച ശോഭിക വെഡിങ്സ് സ്ഥാപനത്തിൽ തീപിടുത്തം; ഞായറാഴ്ച്ച സന്ധ്യക്ക് 7:25 മണിയോടെയാണ് സംഭവം; മൂന്ന് ഫയർ യൂണിറ്റ് എത്തിയാണ് തീ അണച്ചത്

കാസറഗോഡ്: നഗരത്തിലെ എം.ജി റോഡിൽ പുതുതായി ആരംഭിച്ച ശോഭിക വെഡിങ്സ് സ്ഥാപനത്തിൽ തീപടർന്നു. ബേസ്‌മെൻറ്റിൽ സ്ഥാപിച്ച ട്രാന്സ്ഫോര്മറിൽ നിന്നുമാണ് തീപടർന്നത്. വലിയ ജനക്കൂട്ടം ഷോപ്പിംഗിനായി എത്തിയ സമയത്തായിരുന്നു അപകടം. ഉടൻ കാസറഗോഡ് ഫയർഫോഴ്‌സ് സഥലത്തെത്തി തീ നിയന്ത്രണ വിദേയമാക്കി. വലിയ തോതിൽ പുക പരിസരത്ത് പടർന്നിരുന്നു. ഇത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടർത്തി. എന്നാൽ ജീവനക്കാരുടെയും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടൽ ഒഴിവാക്കാനായത് വലിയ ദുരന്തമാണ്.

കാസറഗോഡ് നിലയത്തിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയാണ് തീയും പുകയും പൂർണ്ണമായും നിയന്ത്രിച്ചത്. ഷോപ്പിംഗ് മാളിലെ 15 അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചും തീ നിയന്ത്രിക്കാനായില്ല. ഇതോടെ ഫയർ യൂണിറ്റ് എത്തി ഉടൻ ഫോമും വെള്ളവും ഉപയോഗിച്ചുമാണ് തീ നിയന്ത്രിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ സണ്ണി, സുകു, എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ അതുൽ രവി, ഗോകുൽ കൃഷ്ണ, ജിത്തു തോമസ്, സന്ദു, സാദിഖ് എന്നിവരും ഫയർ ആൻഡ് റെസ്‌ക്യു ഡ്രൈവർമാരായ അജേഷ്, ഷൈജു, അനന്തു, എന്നിവരും ഹോം ഗാർഡ് അംഗങ്ങളായ വിജിത്ത് നാഥ്, സുഭാഷ്, ഉണ്ണി കൃഷ്ണൻ, പ്രസാദ് എന്നിവരും രക്ഷാ ദൗത്യത്തിൽ ഉണ്ടായിരുന്നു. തീപിടിത്ത കാരണം വ്യക്തമല്ല.

0Shares