പ്രസിഡന്റിൻ്റെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായ ധനം വിതരണം ചെയ്തു

  • Post category:local news / news
  • Reading time:1 min read
You are currently viewing പ്രസിഡന്റിൻ്റെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായ ധനം വിതരണം ചെയ്തു

തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിൻ്റെ ദുരിതാശ്വാസനിധിയിൽ നിന്നും നിർധനരായ രോഗികൾക്കുള്ള ധനസഹായ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം ആനന്ദവല്ലിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ ബിജു കുമാറിന് വിതരണത്തിനായി സംഖ്യ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഉദാരമതികളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചാണ് ഇതിനാവശ്യമായ ഫണ്ട് സ്വരൂപിച്ചത്. 19 പേർക്കാണ് ഇന്ന് വിതരണം ചെയ്തത്. 8 ലക്ഷം രൂപയോളം ഇതിനകം സഹായം നൽകിയിട്ടുണ്ട്. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹാഷിം കാരോളം, ശംസുദ്ദീൻ ആയിറ്റി, രജീഷ് ബാബു, ഫായിസ് ബീരിച്ചേരി, കെ.വി കാർത്ത്യായനി, എം ഷൈമ, ഇ ശശിധരൻ, കെ.വി രാധ, സീത ഗണേഷ്, എ.കെ സുജ, കെ.എം.വി ഭാർഗ്ഗവി, സൂധീഷ് എൻ, എം.കെ ഹാജി, എം അബ്ദുൾ ഷുക്കൂർ, സുനീറ, സാജിത സഫറുള്ള, കെ ഫരീദ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

0Shares