എനിക്ക് തോന്നിയത് സിനിമാ ജീവിതത്തേക്കാള്‍ പ്രധാന്യം നല്‍കേണ്ടത് കുടുംബ ജീവിതത്തിനാണ് എന്നാണ്; സിനിമയിൽ നിന്നും വിട്ടു നിന്നതിനെപ്പറ്റി ഇന്ദ്രജ

  • Post category:entertainment
  • Reading time:1 min read
You are currently viewing എനിക്ക് തോന്നിയത് സിനിമാ ജീവിതത്തേക്കാള്‍ പ്രധാന്യം നല്‍കേണ്ടത് കുടുംബ ജീവിതത്തിനാണ് എന്നാണ്; സിനിമയിൽ നിന്നും വിട്ടു നിന്നതിനെപ്പറ്റി ഇന്ദ്രജ

മലയാള സിനിമയില്‍ തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന നായികയാണ് നടി ഇന്ദ്രജ. നിരവധി സിനിമകളിലൂടെ താരത്തിന് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, കലാഭവന്‍ മണി, ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ചുരുങ്ങിയ കാലം കൊണ്ട് താനാണ് അഭിനയിക്കാന്‍ സാധിക്കുകയും ചെയ്തു.
ഇന്ദ്രജ വിവാഹത്തോടെ സിനിമാ ജീവിതത്തില്‍ നിന്നും താല്‍കാലികമായ ഇടവേള എടുത്തിരുന്നു.

മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിലും താരം തിളങ്ങി. എന്നാല്‍ ഇപ്പോള്‍ സിനിമാ ജീവിതം പെട്ടന്ന് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ച്‌ താരം തുറന്ന് പറയുകയാണ്.
സിനിമാ ജീവിതം പെട്ടന്ന് അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ നേരിട്ട വിഷമങ്ങളെ കുറിച്ചും ഇന്ദ്രജ മനസ് തുറന്നു.

‘കുറച്ച്‌ കാലം മാത്രമാണ് സിനിമയില്‍ നില്‍ക്കാന്‍ സാധിച്ചത്. ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആ​ഗ്രഹമുണ്ടായിരുന്ന ആളായിരുന്നു ഞാന്‍. പക്ഷെ അന്ന് എനിക്ക് തോന്നിയത് സിനിമാ ജീവിതത്തേക്കാള്‍ പ്രധാന്യം നല്‍കേണ്ടത് കുടുംബ ജീവിതത്തിനാണ് എന്നാണ്. അമ്മ വേഷം ചെയ്യാന്‍ കിട്ടിയാലും ഞാന്‍ ചെയ്യും. കഥാപാത്രം നല്ല കാമ്പുള്ളതായിരിക്കണം എന്ന നിബന്ധനയേയുള്ളൂ’ ഇന്ദ്രജ പറയുന്നു.

മകള്‍ക്ക് ജനിച്ചപ്പോള്‍ എന്നെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആറ് മാസത്തേക്ക് ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. അവളെ എങ്ങനെ കുളിപ്പിക്കണം, ഭക്ഷണം നല്‍കണം എന്നതിലൊന്നും എനിക്ക് അറിവുണ്ടായിരിന്നില്ല. ആ ആറ് മാസം ഞാന്‍ അനുഭവിച്ചത് വിവരിക്കാവുന്നതിലും അപ്പുറമാണ്.

അമ്മായിയമ്മ എന്റെടുത്ത് ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമായിരുന്നു. കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്ന് അറിയാത്തത് കൊണ്ട് മണിക്കൂറുകള്‍ ഞാന്‍ ഭക്ഷണം നല്‍കാന്‍ മാത്രം ചെലവഴിക്കുമായിരുന്നു’ ഇന്ദ്രജ പറയുന്നു.

0Shares